Lucifer Movie: 'ഇത് അച്ഛന്, എനിക്കറിയാം അങ്ങിത് കാണുന്നുണ്ടെന്ന്' വികാരഭരിതനായി പൃഥ്വി

ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പിതാവ് സുകുമാരന് സമർപ്പിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.

news18
Updated: March 28, 2019, 7:49 AM IST
Lucifer Movie: 'ഇത് അച്ഛന്, എനിക്കറിയാം അങ്ങിത്  കാണുന്നുണ്ടെന്ന്' വികാരഭരിതനായി  പൃഥ്വി
ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പിതാവ് സുകുമാരന് സമർപ്പിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ.
  • News18
  • Last Updated: March 28, 2019, 7:49 AM IST
  • Share this:
കൊച്ചി: ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പിതാവ് സുകുമാരന് സമർപ്പിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇൻസ്റ്റഗ്രാമിലാണ് പൃഥ്വിയുടെ വികാരനിർഭരമായ പോസ്റ്റ്.

" അച്ഛാ, ഇത് താങ്കൾക്ക് വേണ്ടിയാണ്. എനിക്കറിയാം അങ്ങിത് കാണുന്നുണ്ടെന്ന്' - ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പൃഥ്വിരാജ് ഇങ്ങനെ കുറിച്ചത്.

 



 




View this post on Instagram




 

This is for you Achan. I know you’re watching! #Lucifer From today.


A post shared by Prithviraj Sukumaran (@therealprithvi) on






2002ൽ നന്ദനം എന്ന ചിത്രത്തിലൂടെ നടനായി രംഗത്തെത്തിയ പൃഥ്വിരാജ് അഭിനയരംഗത്ത് 16 വർഷം പൂർത്തിയാക്കിയതിനു ശേഷമാണ് സംവിധാനത്തിൽ കൈ വെച്ചത്. മോഹൻലാലിനെ നായകനാക്കിയാണ് തന്‍റെ കന്നിസംവിധാന സംരംഭമായ ലൂസിഫർ പൃഥ്വിരാജ് ഒരുക്കിയത്. ലൂസിഫർ ട്രയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മലയാളചലച്ചിത്ര താരങ്ങളായ സുകുമാരന്‍റെയും നടി മല്ലികയുടെയും മകനായി 1982ലാണ് പൃഥ്വിരാജ് ജനിച്ചത്. 1997 ജൂൺ മാസത്തിലാണ് സുകുമാരൻ മരിക്കുന്നത്. മൂന്നാറിലെ വേനൽക്കാല വസതിയിലേക്ക് യാത്ര പോയ സുകുമാരന് അവിടെ വെച്ച് പെട്ടെന്ന് ഒരു നെഞ്ചുവേദന വരികയും മൂന്നുദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം 1997 ജൂൺ 16-ന് മരിക്കുകയുമായിരുന്നു.
First published: March 28, 2019, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading