HOME /NEWS /Film / 'പ്രിയ ആനന്ദിനൊപ്പം അഭിനയിക്കുന്നവർ മരിക്കുന്നു'; വിമർശകന് മറുപടിയുമായി താരം

'പ്രിയ ആനന്ദിനൊപ്പം അഭിനയിക്കുന്നവർ മരിക്കുന്നു'; വിമർശകന് മറുപടിയുമായി താരം

പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്ന് ആരാധകർ

പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്ന് ആരാധകർ

പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്ന് ആരാധകർ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ബോളിവുഡിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് പ്രിയ ആനന്ദ്. പ്രിയയുടെ ഒപ്പം അഭിനയിക്കുന്ന താരങ്ങൾ മരിക്കുന്നു വെന്നും നടി സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നും ഒരു വിമർശകൻ ട്വീറ്റ് ചെയ്തു. ഇതിനുമറുപടിയുമായി പ്രിയ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

    നടി ശ്രീദേവിയും ജെ.കെ റിതീഷും പ്രിയയ്‌ക്കൊപ്പം രണ്ടു ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന ചിത്രത്തിലും റിതിഷ് എല്‍.കെ.ജിയിലുമാണ് പ്രിയക്കൊപ്പം അഭിനയിച്ചത്. ഇവർ രണ്ടു പേരും മരിച്ചെന്നും പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നുവെന്നുംമായിരുന്നു വിമർശകന്റെ കണ്ടെത്തൽ.

    എന്നാല്‍ താരം ഇതിന് ചുട്ട മറുപടി നൽകി. സാധാരണ ഇത്തരക്കാർക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും പക്ഷെ ഈ ട്വീറ്റ് തരംതാഴ്ന്ന് പോയെന്നും പ്രിയ മറുപടി കൊടുത്തു. തുടര്‍ന്ന് വിമര്‍ശകന്‍ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും പ്രിയ മറുപടി നൽകി. ആരെയും വേദനിപ്പിക്കാനല്ലെന്നും ഇത്തരം പ്രസാതാവനകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചു വേണം പെരുമാറാനെന്നും പ്രിയ പറഞ്ഞു. എന്തായാലും പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്നാണ് ആരാധകർ പറയുന്നത്.

    First published:

    Tags: FILM, Film acting, Malayalam film, Priya anand, Troll, Twitter