ഇന്റർഫേസ് /വാർത്ത /Film / കോളേജിൽ ഒരു തരത്തിലുള്ള ഗ്രേസ് മാർക്കുകളും കിട്ടിയിട്ടില്ലെന്ന് പ്രിയ പ്രകാശ് വാര്യർ

കോളേജിൽ ഒരു തരത്തിലുള്ള ഗ്രേസ് മാർക്കുകളും കിട്ടിയിട്ടില്ലെന്ന് പ്രിയ പ്രകാശ് വാര്യർ

പ്രിയ പ്രകാശ് വാര്യർ

പ്രിയ പ്രകാശ് വാര്യർ

റോഷനൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമായിരുന്നു പ്രിയയുടെ പ്രതികരണം.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  രോഹിത് വാട്സ്

  മാണിക്യമലരായ പൂവിയെന്ന പാട്ടിലെ കണ്ണിറുക്കൽ വൈറലായതോടെയാണ് പ്രിയ പ്രകാശ് വാര്യർ ശ്രദ്ധേയയാകുന്നത്. ആയിരക്കണക്കിന് ആരാധകരെ പ്രിയയ്ക്ക് ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ വാലന്‍റൈൻസ് ഡേക്ക് പുറത്തിറങ്ങിയ സിനിമ ഒരു അഡാർ ലവ് സിനിമ അത്രയ്ക്കങ്ങ് ഹിറ്റായില്ല. ഹിന്ദിയിലെ ശ്രീദേവി ബംഗ്ലാവ് ആണ് പ്രിയയുടെ അടുത്ത ചിത്രം.

  ബോളിവുഡിൽ പ്രിയയുടെ ആദ്യചിത്രമാണ് ഇത്. ഇത് സംബന്ധിച്ച് ചില വിവാദങ്ങൾ ഉണ്ടെങ്കിലും മികച്ച രീതിയിൽ തന്നെ ചിത്രം പുറത്തു വരുമെന്ന് പ്രിയ വാര്യർ പറയുന്നു. രണ്ടാമത്തെ ട്രയിലറിനു ശേഷം മികച്ച പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും പ്രിയ പറയുന്നു. അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പ്രിയ പറഞ്ഞു. താൻ ഇപ്പോൾ കൊമേഴ്സിൽ മൂന്നാംവർഷ ബിരുദം ചെയ്യുകയാണെന്നും പഠനം പൂർത്തിയായാൽ സിനിമയിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും പ്രിയ വ്യക്തമാക്കി.

  "കോളേജിൽ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാർക്കുകൾ ലഭിക്കുന്നില്ല. ഹാജരിനുള്ള മാർക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികൾക്ക് പങ്കെടുക്കുന്നവർക്ക് മാത്രമാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നത്" - പ്രിയ പറഞ്ഞു.

  അതേസമയം, വൈറലായ വീഡിയോ ക്ലിപ്പിലെ നായകൻ റോഷൻ അബ്ദുൾ റഹൂഫിനൊപ്പം നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞദിവസം പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. റോഷനൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമായിരുന്നു പ്രിയയുടെ പ്രതികരണം.

  First published:

  Tags: Priya Prakash Varrier, Priya Prakash Varrier Oru Adaar Love, Priya Prakash Varrier photos, Priya Prakash Varrier video, Priya Prakash Varrier wink