ഇന്റർഫേസ് /വാർത്ത /Film / പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമക്കുരുക്കിൽ

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമക്കുരുക്കിൽ

അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് സിനിമയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്

അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് സിനിമയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്

അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് സിനിമയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  നടി പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം നിയമക്കുരുക്കിൽ. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് സിനിമയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്. പ്രിയവാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യടീസർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. തുടർന്നാണ് ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയത്. ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.

  സൂപ്പർ നായികയെയാണ് താൻ 'ശ്രീദേവി ബംഗ്ലാവി'ൽ അവതരിപ്പിക്കുന്നതെന്ന് പ്രിയ വാര്യർ വെളിപ്പെടുത്തിയിരുന്നു. പുറത്തെത്തിയ ടീസറിൽ ഒരു കഥാപാത്രം ബാത്ത്ടബ്ബിൽ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങളും അണിയറക്കാർ ഉൾപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ മരണവുമായി സാമ്യമുള്ള ദൃശ്യങ്ങളും സംഭാഷണശകലങ്ങളുമാണ് സിനിമയ്ക്ക് എതിരെ കേസ് കൊടുക്കാൻ ബോണി കപൂറിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

  അതേ സമയം, ബോണി കപൂറിൽ നിന്നും വക്കീൽ നോട്ടീസ് ലഭിച്ച വിവരം സംവിധായകൻ പ്രശാന്ത് സ്ഥിരീകരിച്ചു. ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണെന്നും മറ്റാരുമായും സിനിമയ്ക്ക് ബന്ധമില്ലെന്നുമാണ് സംവിധായകന്റെ പക്ഷം.

  കഴിഞ്ഞ വർഷമാണ് ബാത്ത് ടബ്ബിൽ വീണ് നടി ശ്രീദേവി മരിച്ചത്. ശ്രീദേവിയുടെ മരണം സംബന്ധിച്ച് ചില ദുരൂഹതകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

  First published:

  Tags: Priya Prakash Varrier, Priya Prakash Varrier wink, Sridevi actor, Sridevi Bungalow, Sridevi Bungalow Priya Prakash Varrier