HOME /NEWS /Film / 'അഡാർ' ലിപ് ലോക്ക് സീനുമായി പ്രിയ വാര്യരും

'അഡാർ' ലിപ് ലോക്ക് സീനുമായി പ്രിയ വാര്യരും

വീഡിയോ വൈറലാവുകയാണ്

വീഡിയോ വൈറലാവുകയാണ്

വീഡിയോ വൈറലാവുകയാണ്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഒരൊറ്റ 'കണ്ണിറുക്ക്' സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയാണ് പ്രിയ വാര്യർ. 2018ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത് പ്രിയാ പ്രകാശ് വാര്യരെയായിരുന്നു. പ്രിയങ്ക ചോപ്രയെ വരെ പിന്തള്ളിയാണ് ഈ തൃശൂർകാരി അഭിമാന നേട്ടം സ്വന്തമാക്കിയത്. ഒരു അഡാറ് ലൗവിലെ കണ്ണിറുക്ക് സീനാണ് പ്രിയ വാര്യരെ ഹിറ്റാക്കിയത്. ഇപ്പോൾ ഇതേ സിനിമയിലെ പ്രിയ വാര്യരുടെ ലിപ് ലോക്ക് സീൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. യൂ ട്യൂബിൽ മണിക്കൂറുകൾക്കകം ലക്ഷംപേരാണ് വീഡിയോ കണ്ടത്.

    ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് ചിത്രീകരണം പോലും പൂർത്തിയാക്കും മുൻപ് പുറത്തു വന്ന ഗാനം മാണിക്യ മലരായ പൂവിയും പ്രിയയുടെ കണ്ണിറുക്കും വമ്പൻ ഹിറ്റായിരുന്നു. ഒരു അഡാർ ലവ് ഫെബ്രുവരി 14ന് തിയേറ്ററിലെത്താനിരിക്കെ ആണ് പുതിയ സീൻ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

    ' isDesktop="true" id="83141" youtubeid="JxcILVMmaFg" category="film">

    സിനിമയിലെ പാട്ട് ഇറങ്ങിയതിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സിനെയും പ്രിയയ്ക്ക് ലഭിച്ചിരുന്നു. അഡാറ് ലവിലെ ഈ പാട്ട് പ്രിയയുടെ കരിയറില്‍ തന്നെ വഴിത്തിരിവായെന്നു പറയാം. പ്രിയ വാര്യറെ നായികയാക്കി ബോളിവുഡ് സിനിമയും വരികയാണ്. ബോളിവുഡ് ചിത്രത്തിൻറെ ടീസറിൽ വരുന്ന ലുക്കിലൂടെയും പ്രിയ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയയെ 'ശ്രീദേവി ബംഗ്ളാവി'ൽ കാണുന്നത്.

    First published:

    Tags: Priya Prakash Varrier, Priya Prakash Varrier Oru Adaar Love, Priya Prakash Varrier photos, Priya Prakash Varrier video, Priya Prakash Varrier wink, Sridevi actor, Sridevi Bungalow, Sridevi Bungalow Priya Prakash Varrier, Sridevi Bungalow teaser