നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Priyadarshan | 'നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ'; പരാമർശിച്ചത് ദുൽഖറിന്റെ കുറുപ്പിനെയല്ല എന്ന് പ്രിയദർശൻ

    Priyadarshan | 'നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ'; പരാമർശിച്ചത് ദുൽഖറിന്റെ കുറുപ്പിനെയല്ല എന്ന് പ്രിയദർശൻ

    പ്രിയദർശന്റെ പരാമർശം 'കുറുപ്പ്' സിനിമയുമായി ബന്ധപ്പെട്ടുള്ളതല്ല. വിശദീകരണവുമായി ട്വിറ്ററിൽ

    പ്രിയദർശൻ

    പ്രിയദർശൻ

    • Share this:
      ചാനൽ ചർച്ചയ്ക്കിടെ നെറ്ഫ്ലിക്സിൽ (Netflix) എടുക്കാതെ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമർശം വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി സംവിധായകൻ പ്രിയദർശൻ (Director Priyadarshan) രംഗത്ത്. തന്റെ വാചകം വളച്ചൊടിച്ചു എന്ന് അദ്ദേഹം ഒഫീഷ്യൽ ട്വിറ്റർ (Twitter) അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ വ്യക്തമാക്കി.

      നെറ്ഫ്ലിക്സ് 40 കോടി രൂപ വിലയിട്ട ദുൽഖർ സൽമാൻ (Dulquer Salmaan) ചിത്രം 'കുറുപ്പ്' (Kurup) തിയേറ്ററിൽ റിലീസ് ചെയ്യാൻ മമ്മൂട്ടി ഇടപെട്ടു എന്ന് വാർത്ത വന്നിരുന്നു. 35 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്'. കേരളത്തിൽ തിയേറ്ററുകൾ തുറന്ന ശേഷം റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'കുറുപ്പ്'.

      എന്നാൽ പ്രിയദർശന്റെ പരാമർശം കുറുപ്പ് സിനിമയെ ലക്‌ഷ്യം വച്ചുകൊണ്ടാണ് എന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം. ഇതേക്കുറിച്ച് പ്രിയദർശൻ ട്വീറ്റിൽ പരാമർശിച്ച വാക്കുകൾ ചുവടെ:

      "കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന, പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ പരാമർശിക്കാതെ, നെറ്റ്ഫ്ലിക്സിനെയും തിയേറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു.



      അതിനാൽ, ദുൽഖറിനെക്കുറിച്ചോ, 'കുറുപ്പിന്റെ' വരാനിരിക്കുന്ന റിലീസിനെക്കുറിച്ചോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത നിഗമനങ്ങളാക്കി അതിനെയെല്ലാം വളച്ചൊടിച്ച് മാധ്യമങ്ങൾ അത് ദുരുപയോഗം ചെയ്യുന്നതായി കാണുന്നു," പ്രിയദർശൻ രണ്ടു ട്വീറ്റുകളിലൂടെ വ്യക്തമാക്കി.



      Summary: Director Priyadarshan tweets a clarification after his words were misconstrued. The statement I made during yesterday's channel discussion was strictly centered around a general opinion on Netflix and theatre-releases, with no specific reference to any film or actor in particular, he tweeted
      Published by:user_57
      First published:
      )}