HOME » NEWS » Film » PRIYADARSHAN CONDOLES ON THE DEATH OF DENNIS JOSEPH

'ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; ഡെന്നീസ് ജോസഫിന്റെ വേർപാടിൽ പ്രിയദർശൻ

ഫേസ്ബുക്കിൽ ഡെന്നിസ് ജോസഫിന്റ ചിത്രത്തിനൊപ്പമാണ് കഴിഞ്ഞദിവസം സംസാരിച്ച കാര്യം പ്രിയദർശൻ കുറിച്ചത്.

News18 Malayalam | news18
Updated: May 10, 2021, 10:13 PM IST
'ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; ഡെന്നീസ് ജോസഫിന്റെ വേർപാടിൽ പ്രിയദർശൻ
Dennis Joseph, Priyadarshan
  • News18
  • Last Updated: May 10, 2021, 10:13 PM IST
  • Share this:
സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫിന്റെ വേർപാടിൽ അനുശോചിച്ച് സംവിധായകൻ പ്രിയദർശൻ. കഴിഞ്ഞദിവസം രാത്രി ഡെന്നിസ് ജോസഫുമായി സംസാരിച്ച കാര്യം ഓർമിച്ചാണ് പ്രിയദർശൻ തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഫേസ്ബുക്കിൽ ഡെന്നിസ് ജോസഫിന്റ ചിത്രത്തിനൊപ്പമാണ് കഴിഞ്ഞദിവസം സംസാരിച്ച കാര്യം പ്രിയദർശൻ കുറിച്ചത്.

'ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്...' - പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയായ ഗീതാഞ്ജലിയുടെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ആയിരുന്നു.

Dennis Joseph Passes Away | പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരം ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്. ന്യൂഡൽഹി, രാജാവിന്റെ മകൻ, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി നാൽപ്പഞ്ചിൽ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് ഉയർന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.

ഡെന്നീസ് ജോസഫ്: മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ തിരക്കഥാകൃത്ത്; എക്കാലത്തെയും വലിയ ഹിറ്റുകളുടെ തമ്പുരാൻ

ഡെന്നിസ് ജോസഫ് ഒരുക്കിയ മനു അങ്കിൾ 1988ൽ ദേശീയ പുരസ്കാരം നേടിയിരുന്നു.

മലയാളസിനിമയുടെ ഇന്നത്തെ മുഖം സൃഷ്ടിക്കുന്നതിന് വലിയൊരു അളവ് പങ്കുവഹിച്ച സിനിമാ പ്രവർത്തകനാണ് ഡെന്നീസ് ജോസഫ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തേക്കുറിച്ച് അദ്ദേഹമെഴുതിയ 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം നടൻ മമ്മൂട്ടി ആയിരുന്നു പ്രകാശനം ചെയ്തത്. 1985ൽ ആയിരുന്നു 'മമ്മൂട്ടി' നായകനായ ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എത്തിയത്. ആ പേര് തന്നെയാണ് ഡെന്നിസ് ജോസഫ് തന്റെ പുസ്തകത്തിനും നൽകിയത്.

ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസപ്പെടാതെ ആണെന്നു പറയാം. സിനിമാ ബന്ധമുള്ള ഒരു കുടുംബത്തിൽ ജനിച്ചതു കൊണ്ട് തിരക്കഥാ കൃത്ത് എന്ന നിലയിലേക്ക് വരാൻ വെള്ളം കോരുകയും വിറക് വെട്ടുകയും ഒന്നും വേണ്ടി വന്നില്ല, ആദ്യ ചിത്രത്തിൽ സ്വന്തം ക്രെഡിറ്റ് നഷ്ടമായി എന്നതൊഴിച്ചാൽ. അഞ്ചു സൂപ്പർ ഹിറ്റുകൾ തുടർക്കഥയായതോടെ രചനാ തന്ത്രം കൊണ്ട് തിരയെഴുത്തിന്റെ ലോകത്ത് ആ ചെറുപ്പക്കാരൻ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാൻ അധികം താമസമുണ്ടായില്ല. ഒരു വർഷം കൊണ്ട് ഇന്ദ്രജാലം പോലെ ഡെന്നീസിന്റെ അക്ഷരങ്ങൾക്ക് പൊന്നും വിലയായി. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി മോഹൻലാൽ സൂപ്പർ സ്റ്റാറായ രാജാവിന്റെ മകൻ, താരപരിവേഷത്തിനപ്പുറം നിന്ന് മമ്മൂട്ടിക്ക് കച്ചവട സിനിമയിൽ കുതിപ്പ് നൽകിയ നിറക്കൂട്ട്, സിനിമയിൽ നിന്നും ഇല്ലാതാകുമോ എന്ന് ഭയന്ന കാലത്ത് മമ്മൂട്ടി എന്ന നടനെയും താരത്തെയും തിരികെ കൊണ്ടുവന്ന ന്യൂഡൽഹി അങ്ങനെ സൂപ്പർ ഹിറ്റുകളുടെ വർഷ കാലം.
Published by: Joys Joy
First published: May 10, 2021, 10:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories