നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Marakkar | മരക്കാറായി കളം നിറഞ്ഞ് മോഹന്‍ലാല്‍; മേക്കിംഗ് വീഡിയോ കാണാം

  Marakkar | മരക്കാറായി കളം നിറഞ്ഞ് മോഹന്‍ലാല്‍; മേക്കിംഗ് വീഡിയോ കാണാം

  ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ ചടുലതയും മെയ്‌വഴക്കവും വ്യക്തമാണ്.

  • Share this:
   മോഹന്‍ലാലിനെ(Mohanlal) കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍(Priyadarshan) സംവിധാനം ചെയ്യയ്ത മരക്കാറിന്റെ (Marakkar)  മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിലെ നിര്‍ണ്ണായകമായ സംഘട്ടന രംഗങ്ങളും ചിത്രീകരണവേളയിലെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ ചടുലതയും മെയ്‌വഴക്കവും വ്യക്തമാണ്. ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

   2020 മാര്‍ച്ച് മാസം റിലീസ് നിശ്ചയിച്ചുറപ്പിച്ച റിലീസ് കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്ന് പല തവണ മാറ്റിവച്ചിരുന്നു. ശേഷം ഒ.ടി.ടി. റിലീസ് ആയി ചിത്രം പുറത്തിറങ്ങും എന്ന് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ തന്നെ ചിത്രം തിയേറ്ററുകള്‍ റിലീസ് ചെയ്യും എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

   Also Read-Katrina Kaif - Vicky Kaushal Wedding | വിവാഹത്തിന് ഒന്നിച്ച് ചുവട് വയ്ക്കാന്‍ ഒരുങ്ങി വിക്കിയും കത്രീനയും

   നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.   രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നത്.

   സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.

   Also Read-Katrina - Vicky | ഒന്നിച്ച് അഭിനയിച്ചിട്ടില്ല; കത്രീനയും വിക്കിയും പ്രണയത്തിലായതെങ്ങനെ?
   Published by:Jayashankar AV
   First published:
   )}