• HOME
  • »
  • NEWS
  • »
  • film
  • »
  • 'പ്രിയപ്പെട്ട ആനന്ദിന്റെ വിയോഗം കേട്ട് ഞെട്ടിപ്പോയി' - ആനന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയദർശൻ

'പ്രിയപ്പെട്ട ആനന്ദിന്റെ വിയോഗം കേട്ട് ഞെട്ടിപ്പോയി' - ആനന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയദർശൻ

'തേൻമാവിൻ കൊമ്പത്ത്' എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ആനന്ദ് അരങ്ങേറ്റം കുറിച്ചത്.

കെ വി ആനന്ദ്, പ്രിയദർശൻ

കെ വി ആനന്ദ്, പ്രിയദർശൻ

  • News18
  • Last Updated :
  • Share this:
    ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായി കെ വി ആനന്ദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ആനന്ദിന്റെ വിയോഗവാർത്ത അറിഞ്ഞ് താൻ ഞെട്ടിപ്പോയതായി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. '

    'കെ വി ആനന്ദിന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ഹൃദയം നിറഞ്ഞ അനുശോചനങ്ങൾ' - പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രിയദർശന്കെ കുറിപ്പിനു താഴെ നിരവധി പേരാണ് കെ വി ആനന്ദിനെ അനുസ്മരിച്ച് രംഗത്ത് എത്തിയത്. തേന്മാവിൻ കൊമ്പത്ത് മറക്കാനാവാത്ത ദൃശ്യവിസ്മയം ആണെന്നും
    ആദരാഞ്ജലികളെന്നും ഒരാൾ കുറിച്ചു.

    സ്വവർഗ ദമ്പതികളുടെ കേസിൽ വിധി പറയുന്നതിന് മുമ്പ് മനഃശാസ്ത്രജ്ഞയുടെ സഹായം തേടി മദ്രാസ് ഹൈക്കോടതി ജഡ്ജി

    പ്രിയദർശൻ ചിത്രമായ 'തേൻമാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിലാണ് കെ വി ആനന്ദ് ആദ്യമായി സ്വതന്ത്ര സംവിധായകൻ ആയത്. ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയർ ആരംഭിച്ചത്. ദേവർ മകൻ, തിരുടാ തിരുടാ, അമരൻ, മീര, ഗോപുര വാസലിലേ തുടങ്ങിയ ചിത്രങ്ങളിൽ സഹ ഛായാഗ്രാഹകൻ ആയിട്ടായിരുന്നു അദ്ദേഹം സിനിമാരംഗത്ത് എത്തിയത്.

    ഡയാന രാജകുമാരിയുടെ 1981ലെ വിവാഹ വസ്ത്രം 25 വർഷത്തിന് ശേഷം വീണ്ടും പ്രദർശിപ്പിക്കുന്നു

    'തേൻമാവിൻ കൊമ്പത്ത്' എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ആനന്ദ് അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലൂടെ ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശൻ ചിത്രങ്ങളായ മിന്നാരം, ചന്ദ്രലേഖ എന്നിവയിലും കെ വി ആനന്ദ് തന്നെ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. കാതൽ ദേശമാണ് കെ വി ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം.

    RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബ്; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ലാബ് അധികൃതർ

    കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ 2005ൽ അദ്ദേഹം സംവിധായകൻ ആയി. അയൻ, കോ, മാട്രാൻ, കാവൻ, കാപ്പാൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ, സൂര്യ എന്നിവർ ഒന്നിച്ച കാപ്പാൻ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.

    ഷാരുഖ് ഖാനും ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി എന്നിങ്ങനെ ഹിന്ദിയിൽ നാലു സിനിമകൾക്ക് ഛായാഗ്രഹണം ചെയ്തു. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവർ അഭിനയിച്ച കനാ കണ്ടേൻ എന്ന സിനിമയിലൂടെയാണ് സംവിധായകനായത്.

    സൂര്യ, തമന്ന എന്നിവർ അഭിനയിച്ച അയൻ ആണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ തന്നെ വലിയ. ഹിറ്റ് ആയി ഈ ചിത്രം. ജീവയെ നായകനാക്കി സംവിധാനം ചെയ്ത 'കോ' എന്ന ചിത്രവും ഹിറ്റ് ആയിരുന്നു. മാട്രാൻ, അനേകൻ, കാവൻ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
    Published by:Joys Joy
    First published: