• HOME
  • »
  • NEWS
  • »
  • film
  • »
  • യുവതാരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍; ഷെയ്ന്‍ നിഗം - ഷൈന്‍ ടോം ചാക്കോ ചിത്രം 'കൊറോണ പേപ്പേഴ്സ്' ആരംഭിച്ചു

യുവതാരങ്ങള്‍ക്കൊപ്പം പ്രിയദര്‍ശന്‍; ഷെയ്ന്‍ നിഗം - ഷൈന്‍ ടോം ചാക്കോ ചിത്രം 'കൊറോണ പേപ്പേഴ്സ്' ആരംഭിച്ചു

പ്രിയദര്‍ശന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ശ്രീഗണേഷാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്

  • Share this:
    കൊച്ചി: യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. കൊറോണ പേപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം ആണ് നായകനാകുന്നത്.

    Also Read- Dileep| അണ്ടർവേൾഡ് ഡോണായി ദിലീപ്; അരുൺ ഗോപി ചിത്രം ബാന്ദ്ര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

    രാവിലെ 7.30 ന് നടന്ന പൂജ ചടങ്ങോടെയാണ് ചിത്രം ആരംഭിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന് വിളക്ക് കൊളുത്തിയത്. പ്രിയദര്‍ശന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ശ്രീഗണേഷാണ്. ഫോര്‍ ഫ്രെയിംസ് ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

    Also Read- മേപ്പടിയാൻ സംവിധായകന് ബെൻസ് സമ്മാനിച്ച് ഉണ്ണി മുകുന്ദൻ; 'ഇത് നിങ്ങൾ അർഹിക്കുന്ന അംഗീകാരം'

    ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷെയ്ന്‍ നിഗം, സിദ്ധിഖ്, ഗായത്രി ശങ്കര്‍, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീകാന്ത് മുരളി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



    ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം എസ് അയ്യപ്പൻ നായർ ആണ്. കലാസംവിധാനം: മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ: രാജശേഖർ, സൗണ്ട് ഡിസൈൻ- എം.ആർ രാജാകൃഷ്ണൻ, പിആര്‍ഒ ആതിര ദില്‍ജിത്ത്.
    Published by:Rajesh V
    First published: