• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'എന്റെ വ്യക്തി ജീവിതം പൊതുമുതലല്ല'; വിവാഹ വാർത്തകളോട് പ്രതികരിച്ച് പ്രിയങ്ക

news18india
Updated: August 7, 2018, 10:38 AM IST
'എന്റെ വ്യക്തി ജീവിതം പൊതുമുതലല്ല'; വിവാഹ വാർത്തകളോട് പ്രതികരിച്ച് പ്രിയങ്ക
news18india
Updated: August 7, 2018, 10:38 AM IST
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസുമാണ് ഇപ്പോൾ വാർത്തകളിലെ താരം. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കു പിന്നാലെ പ്രിയങ്കയുടെ പിറന്നാൾ ദിനത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഉടൻ വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചിട്ടുണ്ടെന്നാണ് മറ്റൊരു അഭ്യൂഹം.

അലി അബ്ബാസ് സഫറിന്റെ ചിത്രം ഭാരതിൽ നിന്ന് പ്രിയങ്ക പിന്മാറിയിരുന്നു. വളരെ സ്പെഷ്യലായ ഒരു കാരണത്താലാണ് പ്രിയങ്കയുടെ പിന്മാറ്റം എന്നാണ് അലി അബ്ബാസ് നൽകിയിരുന്ന വിശദീകരണം. ഇതോടെയാണ് പ്രിയങ്ക- നിക് വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായതും. എന്നാൽ വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്ക.

ഡൽഹിയിൽ വനിത കൂട്ടായ്മയായ എഫ്ഐസിസിഐയും യെസ് ബാങ്കും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രിയങ്ക ഗോസിപ്പുകളോട് പ്രതികരിച്ചത്. തന്റെ ബന്ധങ്ങളെ കുറിച്ച് മറ്റുള്ളവരോട് വിശദീകരണം നൽകേണ്ടതില്ലെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് പ്രിയങ്ക പറയുന്നത്.

എന്റെ വ്യക്തി ജീവിതം പൊതു മുതലല്ല. ഞാനൊരു പെൺകുട്ടിയാണ്. എന്റെ വ്യക്തി ജീവിതം എന്നിൽ തന്നെ സൂക്ഷിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്റെ കുടുംബം, സുഹൃത്തുക്കൾ, ബന്ധങ്ങൾ എന്നിവയെപ്പറ്റി മറ്റുള്ളവരോട് വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല- പ്രിയങ്ക പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മാധ്യമങ്ങൾ തന്റെ വ്യക്തി ജീവത്തെ ഫോക്കസ് ചെയ്യുമ്പോൾ ചിലപ്പോൾ ചിരിവരാറുണ്ടെന്നും മറ്റു ചിലപ്പോൾ അസ്വസ്ഥയാകാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. എങ്കിലും പരസ്യക്കാരോട് അതൊക്കെ കളയാൻ പറയുമെന്നും ഇന്നത്തെ വാർത്ത നാളത്തെ അസംബന്ധമാണെന്നും പറയാറുണ്ടെന്നും പ്രിയങ്ക.

2017ൽ നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്. ഇതിനു പിന്നാലെ പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രങ്ങൾ നിക് പുറത്തു വിട്ടിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നത്. കൂടാതെ ഇരുവരും ഒന്നിച്ച് വെക്കേഷൻ ആഘോഷിച്ചതും വാർത്തയായി.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍