• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നിക്കിനൊപ്പം പിറന്നാൾ ആഘോഷിച്ച് പ്രിയങ്ക

news18india
Updated: July 18, 2018, 1:06 PM IST
നിക്കിനൊപ്പം പിറന്നാൾ ആഘോഷിച്ച് പ്രിയങ്ക
news18india
Updated: July 18, 2018, 1:06 PM IST
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ 36ാം പിറന്നാളാണ് ഇന്ന്. കാമുകനും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിനൊപ്പമാകും പ്രിയങ്ക ജന്മദിനം ആഘോഷിക്കുന്നതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ ശരിവെച്ച് ലണ്ടനിൽ നിക്കിനൊപ്പമാണ് പ്രിയങ്ക ഇത്തവണ ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. ഏറ്റെടുത്ത ജോലികൾ ചെയ്ത് തീർക്കാനുള്ളതിനാൽ നിക്കിന് അമേരിക്ക വിട്ട് വരാൻ കഴിയില്ലെന്നും അതിനാൽ അമേരിക്കയിലാകും പ്രിയങ്ക ജന്മ ദിനം ആഘോഷിക്കുന്നതെന്നും നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.

ജന്മദിന ആഘോഷങ്ങൾക്കു ശേഷം നിക്കിനൊപ്പം റെസ്റ്റോറന്റിൽ നിന്ന് പുറത്തു വരുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു. ഹാപ്പി ബെർത്ത് ഡേ പ്രിയങ്ക എന്നെഴുതിയ കേക്കിന്റെ ചിത്രം പ്രിയങ്ക ഇൻസ്റ്റഗ്രാം വഴി ഷെയർ ചെയ്തിരുന്നു. 'ഇത് ആരംഭിച്ചു' എന്നാണ് പിസി ഇതിന് നൽകിയിരിക്കുന്ന കാപ്ഷൻ.

നിക്കിന്റെ കുടുംബവും പ്രിയങ്കയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തുവെന്നാണ് വാർത്തകൾ. നിക്കിന്റെ കൈപിടിച്ച് റെസ്റ്റോറന്റിൽ നിന്ന് പ്രിയങ്ക പുറത്തു വരുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. നേരത്തെ നിക്കിനൊ1പ്പം പ്രിയങ്ക യാത്രകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. നിരവധി പൊതു വേദികളിലും പ്രിയങ്ക നിക്കിനൊപ്പം എത്തിയിട്ടുണ്ട്.
First published: July 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...