സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകർ പിന്തുടരുന്ന പ്രിയങ്ക ചോപ്രക്ക് മറ്റൊരു റെക്കോഡ് കൂടി. ഇൻസ്റ്റാഗ്രാമിൽ 50 ദശലക്ഷം ഫോളോവേഴ്‌സിനെ മറികടന്നിരിക്കുകയാണ് ആരാധകരുടെ പ്രിയ നടി. വീഡിയോ പോസ്റ്റിലൂടെയാണ് താരം ആരാധകരുമായി നേട്ടം പങ്കുവെച്ചത്.
മുൻ പോസ്റ്റുകളുടെ ഒരു ശേഖരം കാണിക്കുന്ന വീഡിയോയാണ് പ്രിയങ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു. 'നമ്മൾ ഒരുപാട് ദൂരം എത്തി, ദൈവത്തിന്‍റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്... എല്ലാവരോടും സ്നേഹം', പ്രിയങ്ക ഇൻസ്റ്റയിൽ കുറിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് പ്രിയങ്ക. ഇൻസ്റ്റാഗ്രാമിൽ പ്രിയങ്കയ്ക്ക് 50.1 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 50.5 ദശലക്ഷം ഫോളോവേഴ്സുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുന്നിൽ തന്നെയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.