• HOME
  • »
  • NEWS
  • »
  • film
  • »
  • വിവാഹമോചന വാർത്ത: യുഎസ് മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രിയങ്ക ചോപ്ര

വിവാഹമോചന വാർത്ത: യുഎസ് മാസികയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി പ്രിയങ്ക ചോപ്ര

പ്രിയങ്കയും ഭര്‍ത്താവ് നിക് ജൊനാസും വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്ത ഈ മാസിക പുറത്ത് വിട്ടിരുന്നു. ഇതിനെതിരെയാണ് താരദമ്പതികൾ നിയമ നടപടിക്കൊരുങ്ങുന്നത്.

Priyanka-Chopra-Nick-Jonas

Priyanka-Chopra-Nick-Jonas

  • News18
  • Last Updated :
  • Share this:
    യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ മാസികയ്ക്കെതിരെ പ്രിയങ്ക-നിക് ജൊനാസ് ദമ്പതികൾ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രിയങ്കയും ഭര്‍ത്താവ് നിക് ജൊനാസും വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്ത ഈ മാസിക പുറത്ത് വിട്ടിരുന്നു. ഇതിനെതിരെയാണ് താരദമ്പതികൾ നിയമ നടപടിക്കൊരുങ്ങുന്നത്.

    പ്രിയങ്കയുടെ പെരുമാറ്റവും ജീവിതരീതികളുമായി പൊരുത്തപ്പെടാൻ നിക്കിന്റെ കുടുംബത്തിന് കഴിയുന്നില്ലെന്നും പല കാര്യങ്ങളിലും പ്രിയങ്കയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്കാണെന്നും മാഗസീൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇരുവരും വളരെ പെട്ടെന്നാണ് പ്രണയത്തിലായത് പരസ്പരം മനസിലാക്കുന്നതിന് മുൻപ് തിരക്കിട്ട് വിവാഹം നടത്തി. ഇതിനുള്ള വിലയാണ് ഇപ്പോൾ നൽകേണ്ടി വരുന്നതെന്നും പറഞ്ഞിരുന്നു. വിഷയത്തിൽ പ്രിയങ്കയോ നിക്കോ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും നിക്കിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങൾ പങ്കു വച്ച് പ്രിയങ്ക വിമർശകരുടെ വായടപ്പിച്ചിരുന്നു. പിന്നാലെയാണ് ദമ്പതികൾ മാഗസീനെതിരെ നിയമനടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ.

    Also Read-വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

    പ്രിയങ്കയും നിക്കും സന്തോഷമായി ജീവിക്കുകയാണെന്നും മറിച്ചുള്ള വാർത്തകൾ കെട്ടിച്ചമച്ചതാണെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞത് മുതൽ തന്നെ ഇരുവരെയും ഉന്നം വച്ച് പല കഥകളുമെത്തുന്നത് സങ്കടകരമാണ്. ഇപ്പോൾ പുറത്ത് വന്ന വാർത്ത ഏപ്രിൽ ഫൂള്‍ ദിനത്തിൽ ആളുകളെ പറ്റിക്കാനുള്ളതാണെങ്കിൽ ഇത് ശരിക്കും ക്രൂരമായിപ്പോയെന്നും ഇവര്‍ പ്രതികരിച്ചിട്ടുണ്ട്.

    പ്രിയങ്കയുടെ പ്രതിനിധിയും വിവാഹമോചന വാർത്തകൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്. മോശമായ തരത്തിൽ അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പ്രതികരിക്കണമെന്ന് പ്രിയങ്ക കരുതിയാൽ പിന്നെ ആർക്കും അവരെ തടയാനാവില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. തന്റെ അഭിഭാഷകര്‍ക്ക് ഇക്കാര്യത്തിൽ ഇടപെടാനുള്ള എല്ലാ സ്വാതന്ത്ര്യവും പ്രിയങ്ക നൽകിയാൽ, പിന്നെ ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ അവർക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുമെന്നും പ്രിയങ്കയുടെ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്.

    First published: