• HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | നെറ്റ്ഫ്‌ളിക്‌സിനു മുന്‍പ് മിന്നല്‍ മുരളി ജിയോ മാമിയില്‍; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര

Minnal Murali | നെറ്റ്ഫ്‌ളിക്‌സിനു മുന്‍പ് മിന്നല്‍ മുരളി ജിയോ മാമിയില്‍; പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടുകൂടി എത്തുന്ന ചിത്രം എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലൂടെ നടക്കും

  • Last Updated :
  • Share this:
    ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി (Minnal Murali). 'ഗോദ'യ്ക്കു ശേഷം ബേസില്‍ ജോസഫിന്റെ (Basil Joseph) സംവിധാനത്തില്‍ ടൊവീനോ (Tovino Thomas) നായകനാവുന്ന ചിത്രം ക്രിസ്മസിന് നെറ്റ്ഫ്‌ളിക്‌സിലൂടെ (Netflix) ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

    മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ടാഗോടുകൂടി എത്തുന്ന ചിത്രം എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിനു മുന്‍പ് ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലൂടെ (Jio MAMI Mumbai Film Festival) നടക്കും.

    ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴ്‌സണും പ്രമുഖ ബോളിവുഡ് താരവുമായ പ്രിയങ്ക ചോപ്രയാണ് (Priyanka Chopra) മിന്നല്‍ മുരളിയുടെ ഫെസ്റ്റിവല്‍ പ്രീമിയര്‍ പ്രഖ്യാപിച്ചത്.

    ടൊവീനോ തോമസും ബേസില്‍ ജോസഫുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രിയങ്ക നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഫെസ്റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടു. ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്മൃതി കിരണും ഇവരോടൊപ്പം സംവാദത്തില്‍ പങ്കെടുത്തിരുന്നു.

    ചിത്രം താന്‍ കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും വീഡിയോയില്‍ പറയുന്ന പ്രിയങ്ക ഒടിടി കാലത്തെ മലയാള സിനിമകളെ കുറിച്ചും ഒരു സൂപ്പര്‍ഹീറോ ചിത്രത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ചുമൊക്കെ ബേസിലിനോടും ടൊവീനോയോടും ചോദിക്കുന്നുമുണ്ട്.



    കേരളത്തിലെ ഒരു ഗ്രാമമാണ് മിന്നല്‍ മുരളിയുടെ പശ്ചാത്തലമെങ്കിലും ലോകത്തെവിടെയുള്ള പ്രേക്ഷകനും ചിത്രം ആസ്വദിക്കാന്‍ പറ്റുമെന്നും ബേസില്‍ ജോസഫ് പറഞ്ഞു. ചിത്രത്തെ തിരഞ്ഞെടത്ത നെറ്റ്ഫ്‌ലിക്‌സിനും ടൊവീനോയും ബേസിലും നന്ദിയും അറിയിച്ചു.

    മുരളി എന്നു പേരായ ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്.

    വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
    Published by:Karthika M
    First published: