• HOME
  • »
  • NEWS
  • »
  • film
  • »
  • Churuli | 'തങ്കൻ ചേട്ടൻ' പുലിവാലു പിടിക്കുമോ? ചുരുളിയിൽ പരിശോധന ആരംഭിച്ച് അന്വേഷണ സംഘം

Churuli | 'തങ്കൻ ചേട്ടൻ' പുലിവാലു പിടിക്കുമോ? ചുരുളിയിൽ പരിശോധന ആരംഭിച്ച് അന്വേഷണ സംഘം

Probe into Churuli movie begins | ഇതു സംബന്ധിച്ച് അടുത്തയാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

ചുരുളി

ചുരുളി

  • Last Updated :
  • Share this:
ചുരുളിയിൽ (Churuli) പരിശോധന ആരംഭിച്ച് അന്വേഷണ സംഘം. സിനിമയിൽ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാൻ ഡി.ജി.പി. നിയോഗിച്ച സംഘം ആദ്യയോഗം ചേർന്നു. ഇതു സംബന്ധിച്ച് അടുത്തയാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ബറ്റാലിയൻ എ.ഡി.ജി.പി. കെ. പത്മകുമാറിൻ്റെ നേതൃത്വത്തിലാണ് മൂന്നംഗ അന്വേഷണ സംഘം പരിശോധനാ നടപടികൾ ആരംഭിച്ചത്. സംഘത്തിലെ ഉദ്യോഗസ്ഥർ നേരത്തെ തന്നെ സിനിമ കണ്ടെങ്കിലും നടപടിയുടെ ഭാഗമായി വീണ്ടും ദൃശ്യങ്ങളും സംഭാഷണവും പരിശോധിച്ചാവും ഹൈക്കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുക.

കഴിഞ്ഞ ദിവസം ആദ്യയോഗം ചേർന്ന് നിയമപരമായ കാര്യങ്ങൾ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. നവംബർ പതിനൊന്നിനാണ് ചുരുളിയുടെ ഒ.ടി.ടി. റിലീസ് നടന്നത്. ഒ.ടി.ടി. റിലീസിന് സെൻസറിംഗ് ആവശ്യമില്ലാത്ത സാഹചര്യം സാമൂഹ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമോ എന്നതിൽ നിയമോപദേശം കൂടി തേടിയാവും തുടർനടപടികൾ.

ആവശ്യമെങ്കിൽ സിനിമയുടെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി, ചിത്രത്തിലെ അഭിനേതാക്കൾ എന്നിവരിൽ നിന്ന് മൊഴി ശേഖരിക്കും. തൃശൂർ സ്വദേശി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അന്വേഷണം. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ ഗോപിനാഥ്, അഡ്മിനിസ്ട്രേഷൻ ഡിസിപി എ. നസീം എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ. ചിത്രം റിലീസായ ശേഷം ഡയലോഗുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറഞ്ഞത്.

അമിതമായ അധിക്ഷേപ പദപ്രയോഗം ഉണ്ടായിട്ടും മലയാള ചിത്രമായ ‘ചുരുളി’ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. അഡ്മിഷൻ ഹിയറിങിനിടെ അഭിഭാഷകയായ പെഗ്ഗി ഫെൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എൻ. നാഗരേഷ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ചത്.

സിനിമ ക്രൂരമായ സ്വഭാവമുള്ളതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സിനിമയിൽ മോശം ഭാഷയുടെ അമിതമായ ഉപയോഗം മനഃപൂർവമാണെന്നും അതിലേക്ക് കൂടുതൽ ശ്രദ്ധ നേടാനാണ് ലക്ഷ്യമിടുന്നതെന്നും ഹർജിക്കാരൻ ആരോപിച്ചു. പൊതു ധാർമ്മികതയ്ക്കും ശാന്തതയ്ക്കും എതിരായ അശ്ലീല ഭാഷയാണ് സിനിമയിൽ അടങ്ങിയിരിക്കുന്നതെന്നാണ് ആരോപണം.

സിനിമയിലെ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന പദങ്ങൾ പൊതുജനങ്ങൾ ഉപയോഗിക്കുന്നതല്ലെന്നും, അത്തരം ഭാഷകൾ അവരുടെ വീടിന്റെ സ്വകാര്യതയിൽ പോലും ഉപയോഗിക്കുന്നില്ലെന്നും, ഉപയോഗിച്ച വാക്കുകളും വാചകങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും മാന്യതയെ ഒരുപോലെ ബാധിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു.

സിനിമാക്കാർ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിപിയോട് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

Summary:  Investigation into the use of abusive language in Churuli movie begins. The DGP has been asked to check whether there is any offensive content in the film. The assigned team held their first meeting. A report in this regard will be submitted to the High Court next week. A three-member team led by battalion ADGP K. A. Padmakumar initiated the probe
Published by:user_57
First published: