• HOME
 • »
 • NEWS
 • »
 • film
 • »
 • റോഷാക്ക് സിനിമയും എംജി റോഡിലെ തിരക്കും; നിര്‍മ്മാതാവ് ആന്‍റോ ജോസഫ് പറയുന്നു

റോഷാക്ക് സിനിമയും എംജി റോഡിലെ തിരക്കും; നിര്‍മ്മാതാവ് ആന്‍റോ ജോസഫ് പറയുന്നു

മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്..

 • Last Updated :
 • Share this:
  മലയാള സിനിമ വ്യവസായത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് നല്‍കി കൊണ്ട് മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. അടിമുടി ദുരൂഹതയുമായി മലയാള സിനിമ ഇതുവരെ കണ്ടും കേട്ടും ശീലീക്കാത്ത ആഖ്യാന ശൈലിയിലൂടെ കഥപറയുന്ന റോഷാക്ക് മികച്ച വിജയം നേടുമെന്ന് ഉറപ്പായി കഴിഞ്ഞു. സിനിമയുടെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സിനിമപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

  നിരവധി സിനിമ തിയേറ്ററുകളുള്ള എറണാകുളം എംജി റോഡില്‍ ഒരുകാലത്ത് സിനിമ റിലീസാകുന്ന ദിവസം വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. പുതിയ റോഡുകള്‍ വന്നതോടെ ഈ തിരക്ക് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ റോഷാക്കിന്‍റെ റിലീസ് ശേഷം തീയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ ശക്തമായ തിരിച്ചുവരവുണ്ടായി. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം വീണ്ടും സ്തംഭിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും ആന്‍റോ ജോസഫ് തന്‍റെ കുറിപ്പിലൂടെ പറയുന്നു.

  Also Read-Rorschach movie review: അടിമുടി ദുരൂഹത; ഇത് മലയാള സിനിമ കണ്ടും കേട്ടും പരിചയമില്ലാത്തത്

  'ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്' - ആന്‍റോ ജോസഫ് കുറിച്ചു.

  ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

  എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും.  എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച.  മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്...

  ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..
  Published by:Arun krishna
  First published: