നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്

  Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്

  അദ്ദേഹം വളരെ അസ്വസ്ഥനാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും മുകേഷ് ഭട്ട് വ്യക്തമാക്കി. അദ്ദേഹത്തിന് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നിയതായും മുകേഷ് ഭട്ട് പറഞ്ഞു.

  sushant

  sushant

  • Share this:
   നടൻ സുശാന്ത് സിംഗിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. സുശാന്ത് ഇത്രയേറെ വേദന അനുഭവിച്ചിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് സഹതാരങ്ങളിൽ പലരും പറഞ്ഞത്. സഡക് 2 എന്ന ചിത്രത്തിനായി സുശാന്തിനെ കണ്ടപ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും എന്തോ കുഴപ്പമുള്ളതായി തോന്നിയതായും നിർമ്മാതാവ് മുകേഷ് ഭട്ട് പറ‍ഞ്ഞു.

   ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നി എന്നാണ് മുകേഷ്ഭട്ടിന്റെ പ്രതികരണം. നിരവധി തവണ സുശാന്തിനെ കണ്ടിരുന്നു. അദ്ദേഹം ആഷിക്വി 2 നായി ഞങ്ങളുടെ ഓഫീസിലെത്തിയിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. ഞങ്ങൾ സഡക് 2 ആരംഭിക്കുമ്പോൾ ആലിയയും മഹേഷ് ഭട്ടും പറഞ്ഞു, സുശാന്ത് വളരെ ശ്രദ്ധാലുവാണെന്ന്. അദ്ദേഹം വന്നു എന്നെ കണ്ടു, ഞങ്ങൾ ഒരു മണിക്കൂറോളം വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു- മുകേഷ് ഭട്ട് പറഞ്ഞു.
   TRENDING:'Sushant Singh Rajput സുശാന്തിന്റെ മരണം നവംബറിൽ വിവാഹം നടക്കാനിരിക്കെയോ?
   [PHOTOS]
   Sushant Singh Rajput | സുശാന്ത് സിംഗുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുമായി നടൻ അർജുൻ കപൂർ [PHOTOS]Sushant Singh Rajput | സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടം: പ്രാഥമിക റിപ്പോർട്ട് പുറത്ത്
   [NEWS]


   അദ്ദേഹം വളരെ അസ്വസ്ഥനാണെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും മുകേഷ് ഭട്ട് വ്യക്തമാക്കി. അദ്ദേഹത്തിന് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് തോന്നിയതായും മുകേഷ് ഭട്ട് പറഞ്ഞു. അതുനു ശേഷം സുശാന്ത് ബന്ധപ്പെട്ടില്ല. അത് മറ്റെന്തിനെക്കാളും എന്നെ അലട്ടി. ഏകദേശം ഒന്നര വർഷം മുമ്പായിരുന്നു ഇത്.

   പഴയകാല നടി പർവീൺ ബാബിയുടെ വഴിയേ സുശാന്ത് പോകുമോയെന്ന് താൻ ഭയപ്പെട്ടിരുന്നുവെന്നും ഇക്കാര്യം സഹോദരൻ മഹേഷ് ഭട്ടിനോട് പറഞ്ഞിരുന്നുവെന്നും മുകേഷ് ഭട്ട് പറഞ്ഞു.

   പർവീൺ ബാബിക്കൊപ്പമാണ് ഞാൻ എന്റെ കരിയർ ആരംഭിച്ചത്. സ്‌കീസോഫ്രീനിയയുടെ ഇരയായിരുന്നു അവർ. സുശാന്തിന്റെ മരണത്തിൽ തനിക്ക് ഞെട്ടൽ തോന്നിയിരുന്നില്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുകേഷ് ഭട്ട് പറഞ്ഞു.

   1970-80 കാലഘട്ടത്തിൽ ബോളിവുഡിൽ ഗ്ലാമർ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് പർവീൺ ബാബി. 2005 ജനുവരി 22നാണ് പർവീൺബാബിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

   അതേസമയം ഭട്ടിന്റെ പ്രതികരണത്തിനെതിരെ ഗായകനും കേന്ദ്രമന്ത്രിയുമായ ബാബുൾ സുപ്രിയോ രംഗത്തെത്തി. സുശാന്തിന് ഇങ്ങനെ സംഭവിക്കുമന്ന് തോന്നിയെന്ന് മുകേഷ് ഭട്ട് പറയുന്നത് കേട്ട് ദേഷ്യം തോന്നി. പ്രൊഫഷണൽ കാരണങ്ങളാൽ സഡക്2, ആഷിഖി2 എന്നീ ചിത്രങ്ങളിൽ സുശാന്തിന് അവസരം നൽകിയില്ലായിരിക്കാം. അത് മതിയായ ന്യായമാണ്. പക്ഷേ അദ്ദേഹത്തിന് അച്ഛന്റെ സ്ഥാനത്തു നിന്ന് പ്രവർത്തിക്കാനോ സഹായിക്കാനോ കഴിയാത്തത് നാണക്കേടാണ്- അദ്ദേഹം ട്വീറ്റ് ചെയ്തു.

   First published:
   )}