നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ടും'; ഇന്ദ്രന്‍സിനെ കുറിച്ച് ബാദുഷ

  'ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ടും'; ഇന്ദ്രന്‍സിനെ കുറിച്ച് ബാദുഷ

  സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലേ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി.

  News18 Malayalam

  News18 Malayalam

  • Share this:
   മികച്ച പ്രേക്ഷ പിന്തുണ പിടിച്ചുപറ്റി മുന്നേറി കൊണ്ടിരിക്കുകയാണ് റോജിന്‍ തോമസിന്റെ ഹോം. സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവര്‍ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രന്‍സും മഞ്ജു പിള്ളയും പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടിക്കഴിഞ്ഞു. ഇന്ദ്രന്‍സിന്റെ അഭിനയ മികവിനെ പ്രശംസിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

   ഇപ്പോള്‍ ഇതാ ഇന്ദ്രന്‍സിനെ കുറിച്ച് സംവിധായകനും നിര്‍മ്മാതാവും പ്രൊഡക്ഷന്‍ മാനേജരുമായ ബാദുഷ രംഗത്തെത്തിയിരിക്കുകയാണ്. ഹോം സിനിമയില്‍ നിന്ന് മെയ്ഡ് ഇന്‍ ക്യാരവാന്‍ സിനിമയെ പൂര്‍ണതയിലെത്തിച്ച് ഇന്ദ്രന്‍സിനെകുറിച്ചാണ് ബാദുഷ പങ്കുവച്ചിരിക്കുന്നത്.

   സിനിമ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ മറ്റൊരു ചിത്രത്തില്‍ അഭിനയിച്ച ശേഷം ഇന്ദ്രന്‍സ് മെയ്ഡ് ഇന്‍ കാരവാനില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്.

   രാത്രി ഒമ്പതര വരെ സെറ്റില്‍ അഭിനയിച്ച് ഇന്ദ്രന്‍സ് പാരിതോഷികം വാങ്ങിയില്ലെന്ന് ബാദുഷ പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലേ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതിയെന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്.
   View this post on Instagram


   A post shared by N.M. Badusha (@badushanm)


   നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' കഥ, തിരക്കഥ തയാറാക്കിയത് സംവിധായകന്‍ തന്നെയാണ്. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. അനു ആന്റണിയാണ് നായികയായി എത്തുന്നത്. കോവിഡ് കാലത്ത് അബുദാബിയില്‍ തുടങ്ങി തൊടുപുഴയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

   ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ് തുടങ്ങിയ മലയാളി താരങ്ങളെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫര്‍, നസ്സഹ എന്നിവരും ചിത്രത്തില്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

   പ്രശസ്ത ഛായാഗ്രാഹകന്‍ ഷിജു എം ഭാസ്‌കറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
   Published by:Jayesh Krishnan
   First published:
   )}