സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമർശത്തിൽ നടൻ നീരജ് മാധവ് നൽകിയ വിശദീകരണം താര സംഘടനയായ അമ്മ ഔദ്യോഗികമായി ഫെഫ്കയ്ക്ക് കൈമാറി. വിശദീകരണത്തിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന നീരജ് ആരുടേയും പേര് പരാമർശിക്കുന്നില്ല. അതേസമയം നീരജ് മാധവിനോട് നിർമ്മാതാവ് ഷിബു ജി. സുശീലൻ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. മുളയിലേ നുള്ളാൻ ശ്രമിച്ച ആളുടെ പേരു പറയാൻ നീരജ് പേടിക്കുന്നതെന്തിന് എന്ന് നിർമ്മാതാവിന്റെ ചോദ്യം. ഷിബു ജി. സുശീലന്റെ പോസ്റ്റിലേക്ക്:
താങ്കൾ ഒരു ആണല്ലേ? മുളയിൽ നുള്ളാൻ ശ്രമിച്ച ആളുടെ പേര് പറയാൻ ഇത്ര പേടിയാണോ? അതോ മറവിയുണ്ടോ? പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ മൊത്തത്തിൽ അല്ലല്ലോ ?നീരജിനെ നുള്ളിയത്, അപ്പോൾ സത്യസന്ധതയോടെ, ആണത്തത്തോടെ പേര് പറയുക, അതാണ് വേണ്ടത്.
താങ്കളുടെ കൂടെ അഭിനയിച്ചവരെയും ടെക്നീഷ്യന്മാരെയും, നിർമ്മാതാക്കളെയും ഒരു വിധത്തിലും താങ്കളും നുള്ളിയിട്ടില്ല എങ്കിൽ പിന്നെ എന്തിന് പേടിക്കണം? സത്യസന്ധമായി പേര് തുറന്നു പറയുക. താങ്കൾ പേര് പറയാത്തത് കാരണം ഒരു യൂണിയൻ മൊത്തത്തിൽ മറുപടി പറയേണ്ട അവസ്ഥ ആണ്. അത് ഒരിക്കലും ശരിയല്ല.
2015ൽ ഞാൻ പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിലും താങ്കൾ അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യണമെന്നനിലപാടിലാണ് ഫെഫ്ക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.