'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സിനിമ ലീക്ക് ആയെങ്കിൽ എവിടെ നിന്ന്?' നിർമ്മാതാവ് ഷിബു ജി. സുശീലൻ

Producer Shibu G Suseelan demands the makers of Kilometers and Kilometers to reveal details of piracy | ഇനിയും എങ്ങും റിലീസ് ചെയ്യാത്ത സിനിമയുടെ കോപ്പി എങ്ങനെ മോഷ്‌ടിക്കപ്പെട്ടു എന്ന ചോദ്യവുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

News18 Malayalam | news18-malayalam
Updated: August 14, 2020, 7:58 AM IST
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് സിനിമ ലീക്ക് ആയെങ്കിൽ എവിടെ നിന്ന്?' നിർമ്മാതാവ് ഷിബു ജി. സുശീലൻ
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, ഷിബു ജി. സുശീലൻ
  • Share this:
തിയേറ്ററിലോ ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമിലോ എത്തുന്നതിനും മുൻപേ പൈറേറ്റഡ് പതിപ്പ് പുറത്തായി എന്ന വാദമുന്നയിച്ചിരിക്കുകയാണ് ടൊവിനോ തോമസ് നായകനും സഹ നിർമ്മാതാവുമായ 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' എന്ന സിനിമ. ഇക്കാരണം കൊണ്ട് തന്നെ നിർമ്മാതാവിന് നഷ്‌ടമുണ്ടാവാതിരിക്കാൻ സിനിമ ഡിജിറ്റൽ റിലീസ് ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ്.

അല്ലാത്തപക്ഷം തിയേറ്ററിലെത്താതെ നേരിട്ട് ഡിജിറ്റൽ റിലീസിന് പോകുന്ന സിനിമകളുടെ നിർമ്മാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ട എന്ന തീരുമാനത്തിലാണ് തീയറ്റർ ഉടമകളുടെ സംഘനയായ ഫിയോക്ക്. എന്നാൽ ഇതേപ്പറ്റി ഒരു ചോദ്യവുമായി എത്തുകയാണ് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ. ഇനിയും എങ്ങും റിലീസ് ചെയ്യാത്ത സിനിമയുടെ കോപ്പി എങ്ങനെ മോഷ്‌ടിക്കപ്പെട്ടു എന്നാണ് അദ്ദേഹം ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നത്. ഷിബു ജി. സുശീലന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

"ആന്റോജോസഫ് പ്രൊഡ്യൂസ് ചെയ്ത ടോവിനോ നായകൻ ആയ കിലോമീറ്റർസ് &കിലോമീറ്റർസ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്നാണ് പോയത് ? ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ? അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക്‌ ചെയ്യാൻ കൊടുക്കും?സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് ഏത്? അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി? ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബെന്ധപെട്ടവർ വഴി അല്ലെ പൈറസി ഇറങ്ങുള്ളൂ. പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല. അപ്പോൾ നൂറു ശതമാനവും പേര് പറയാൻ പ്രൊഡ്യൂസർ ബാധ്യസ്ഥനാണ്.

ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ട്.

പൈറസി ഇറക്കിയ സ്റ്റുഡിയോ ഏത്? പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഈ സ്റ്റുഡിയോയുടെ പേരിൽ നടപടി എടുക്കേണ്ടതല്ലെ? സ്റ്റുഡിയോയിൽ നിന്നല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി. അത് കൂടി വ്യക്തമായി പറയുക."ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫും ടൊവിനോ തോമസും ചേർന്നാണ് നിർമ്മാണം. ചിത്രം ഓണം റിലീസായി ഡിജിറ്റൽ പ്ളാറ്റുഫോമി വഴി പ്രേക്ഷകർക്ക് മുന്നിലെത്തും എന്നാണ് പ്രതീക്ഷ. ലോക്ക്ഡൗണിന് മുൻപ് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഇത്. ആദ്യമായി റിലീസ് മാറ്റി വയ്ക്കുന്നു എന്ന് പ്രഖ്യാപിച്ച മലയാള ചിത്രവും 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' തന്നെയാണ്.
Published by: meera
First published: August 14, 2020, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading