• HOME
 • »
 • NEWS
 • »
 • film
 • »
 • കഷ്‌ടപ്പെടുന്ന സിനിമാ തൊഴിലാളികൾക്കായി യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം; ഉദ്യമവുമായി നിർമാതാവ് ഷിബു ജി. സുശീലൻ

കഷ്‌ടപ്പെടുന്ന സിനിമാ തൊഴിലാളികൾക്കായി യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം; ഉദ്യമവുമായി നിർമാതാവ് ഷിബു ജി. സുശീലൻ

യൂട്യൂബ് ചാനലിൽ നിന്ന് വരുമാനം കിട്ടി തുടങ്ങുന്നതു മുതൽ അതിന്റെ ഒരു വിഹിതം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും അത് പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള സിനിമാ തൊഴിലാളികളുടെ ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കണം എന്നാണ് ആഗ്രഹമെന്ന് നിർമ്മാതാവ്

ഷിബു ജി. സുശീലൻ

ഷിബു ജി. സുശീലൻ

 • Share this:
  ചലച്ചിത്ര മേഖലയിലെ അടിസ്ഥാന തൊഴിലാളികൾക്കായി സിനിമയെടുക്കാൻ ഫെഫ്ക മുന്നോട്ടുവരണം എന്ന ആവശ്യം ഉന്നയിച്ച നിർമ്മാതാവാണ് ഷിബു ജി. സുശീലൻ.

  നിർമ്മാണ ചിലവുകൾ മുൻകൂട്ടി കണ്ട് കൊണ്ട് ഏറ്റവും നല്ല ഏഴ് കഥകൾ കോർത്തിണക്കി, ഏഴ് സംവിധായകർ, ഏഴ് ക്യാമറമാന്മാർ, ഏഴ് എഡിറ്റേഴ്സ്, ഏഴ് മ്യൂസിക്‌ ഡയറക്ടറ്റേഴ്‌സ് അങ്ങനെ ഈ സിനിമയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഒരേസമയം പല സ്ഥലങ്ങളിൽ ഏഴ് യൂണിറ്റ് ടീമിനെ വെച്ച് ചിത്രീകരിച്ചുകൊണ്ട് വളരെപ്പെട്ടെന്ന് ഒരു സിനിമ അഞ്ചു മുതൽ ഏഴ് ദിവസം കൊണ്ട് യാഥാർഥ്യമാക്കുവാൻ സാധിക്കും എന്നായിരുന്നു ആ നിർദ്ദേശം. എന്നാൽ അത്തരമൊരു നീക്കം ഉണ്ടാവുന്നതു വരെ കാത്തിരിക്കാതെ യൂട്യൂബ് ചാനലുമായി മുന്നോട്ടു വരികയാണ് അദ്ദേഹം. 'സ്റ്റാർഡേയ്സ്' എന്നാണു ചാനലിന് പേര്.

  തന്റെ യൂട്യൂബ് ചാനലിനെക്കുറിച്ച് ഷിബു ജി. സുശീലൻ പറയുന്ന വാക്കുകൾ ചുവടെ:

  "എല്ലാവരും സ്റ്റാർ ആണ്. പക്ഷേ പലരും പല രീതിയിൽ എന്ന് മാത്രം. ഈ ചാനലിൽ ഷോർട്ട് ഫിലിമുകൾ, ആൽബം, വെബ് സീരിയസ് തുടങ്ങിയവ നിർമ്മിച്ചു കൊണ്ട് മുന്നോട്ട് പോകുവാണ് പ്ലാൻ.

  ഈ യൂട്യൂബ് ചാനലിൽ നിന്ന് വരുമാനം കിട്ടി തുടങ്ങുന്നതു മുതൽ അതിന്റെ ഒരു വിഹിതം പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും അത് പോലെ നമ്മുടെ പാവപ്പെട്ട സിനിമാ തൊഴിലാളികളുടെ ആവശ്യങ്ങൾക്കും കൂടി സഹായിക്കണം എന്നാണ് എന്റെ ആഗ്രഹം.

  താഴെ തട്ടിലുള്ള സിനിമ തൊഴിലാളികളെ കഷ്ടതകളിൽ സഹായമായി ഒരു സിനിമ നിർമ്മിക്കണം എന്ന് ആഗ്രഹം ഉണ്ട്.  ആ സിനിമയുടെ ഒരു ആശയം ഞാൻ കുറച്ചു നാൾ മുൻപ് പറഞ്ഞിരുന്നു.
  ആരുടെയും കാലുപിടിക്കാതെ അതിന്റ ഒക്കെ ഒരു തുടക്കമായി ഈ യുട്യൂബ് ചാനലിനെ കാണാവുന്നതാണ്.

  എനിക്ക് എല്ലാം തന്നത് സിനിമയാണ്. അപ്പോൾ തിരിച്ച് അങ്ങോട്ടും ചെയ്യണമല്ലോ. അല്ലാതെ നമ്മൾ ഇതൊക്കെ എവിടെ കൊണ്ട് പോകാൻ. ഒന്നും കൊണ്ട് വന്നിട്ടില്ല. അപ്പോൾ പോകുമ്പോൾ അങ്ങനെ തന്നെയല്ലേ.

  വ്യത്യസ്ത പുലർത്തുന്ന സ്റ്റോറികൾ കൊണ്ട് മിനിമം എട്ട് മിനിറ്റ് ഉള്ള ഷോട്ട് ഫിലിം ആണ് നിർമ്മിക്കുക. മ്യൂസിക് നന്നായി ചെയ്തു വെച്ചിട്ടുള്ള സോങ്ങുകൾ ചിത്രീകരിക്കുക. വെബ് സീരിയസ് കൂട്ടായ ചർച്ചകൾ ചെയ്തുകൊണ്ട് മാത്രം മുന്നോട്ട് പോകുവാനാണ് ഉദ്ദേശിക്കുന്നത്.

  പൃഥ്വിരാജിനെ നായകനാക്കി ഞാൻ ആദ്യമായി നിർമ്മിച്ച 'സെവൻത് ഡേ' രണ്ടു ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരം കിട്ടിയ 'സിഞ്ചാർ'. ഇപ്പോൾ നിർമ്മിക്കുന്ന 'ഏക് ദിൻ' ഉൾപ്പെടെ സംവിധായകനും കഥാകൃത്തും പുതുമുഖങ്ങൾ ആയിരുന്നു. അങ്ങനെ 'സ്റ്റാർഡേയ്സ്' യുട്യൂബ് ചാനൽ വഴി നിങ്ങളുടെ സ്വപ്നം യഥാർഥ്യമാക്കാൻ ഒരു ദിവസം ഉണ്ടാകട്ടെ. ഈ യുട്യൂബ് ചാനൽ നിങ്ങളുടേത് കൂടിയാണ്. ചാനൽ സസ്ക്രൈബ് ചെയ്യുക. നിങ്ങൾ ഓരോരുത്തരും എന്റെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ മെയിൽ വഴി അയക്കാവുന്നതാണ്.
  Published by:user_57
  First published: