• HOME
  • »
  • NEWS
  • »
  • film
  • »
  • എറണാകുളം ബ്രോഡ് വേയിലെ ജനത്തിരക്ക്; വീഡിയോയുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

എറണാകുളം ബ്രോഡ് വേയിലെ ജനത്തിരക്ക്; വീഡിയോയുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Producer Shibu G Suseelan posts video showing night time rush in Ernakulam Broadway | സിനിമാ തിയേറ്ററുകൾ ഇനിയും തുറക്കാത്ത സാഹചര്യത്തിൽ പൊതു വിപണിയിലെ ആൾക്കൂട്ടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ചോദ്യവുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

വീഡിയോ ദൃശ്യങ്ങൾ

വീഡിയോ ദൃശ്യങ്ങൾ

  • Last Updated :
  • Share this:
    ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത കോവിഡ് പ്രതിസന്ധിക്കിടെ എറണാകുളം ബ്രോഡ് വേയിലെ ജനത്തിരക്കിന്റെ നേർക്കാഴ്ചയുമായി 'സെവൻത് ഡേ' സിനിമയുടെ നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ.

    പൊതുവിടങ്ങളിൽ പലതും തുറന്നെങ്കിലും കേരളത്തിലെ സിനിമാ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞ് കിടപ്പാണ്. തിയേറ്ററുകൾ ഇനിയും തുറക്കാത്ത സാഹചര്യത്തെയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

    കഴിഞ്ഞ ദിവസം രാത്രി ഏഴു മണിക്ക് കണ്ട ജനത്തിരക്കിന്റെ വീഡിയോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയാണ് നിർമ്മാതാവ്. ക്രിസ്മസിന്റെ പശ്ചാത്തലത്തിൽ ഷോപ്പിംഗിനായി ജനം തടിച്ചുകൂടിയ കാഴ്ചയാണ് വീഡിയോകളിൽ ഉള്ളത്.



    ക്യാപ്‌ഷൻ ഇങ്ങനെ: "ഇത് എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ 20 /12/ 2020 രാത്രി 7മണിക്കുള്ള ജനത്തിരക്ക്. ഇവിടെ കൊറോണ വരില്ലേ? ഈ തിരക്ക് കണ്ടപ്പോൾ മനസ്സിൽ ഒരു ചോദ്യം; എന്തേ സർക്കാർ സിനിമ തീയേറ്റർ മാത്രം തുറക്കുന്നില്ല? കേരളത്തിൽ സിനിമ തിയേറ്ററിൽ മാത്രം ആണോ കൊറോണ?" ഷിബു ക്യാപ്‌ഷനിൽ ചോദിക്കുന്നു.

    തിയേറ്ററിൽ റിലീസ് ചെയ്യാനായി മോഹൻലാലിൻറെ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം', മമ്മൂട്ടിയുടെ 'വൺ' തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ തുടങ്ങി കുടുംബ ചിത്രങ്ങൾ വരെ കാത്തിരിപ്പിലാണ്. മറ്റു സംസ്ഥാനങ്ങളിൽ തിയേറ്റർ തുറന്നെങ്കിലും കേരളത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ചുരുക്കം ചില ചിത്രങ്ങൾ ഡിജിറ്റൽ റിലീസ് വഴി പ്രേക്ഷകരുടെ മുന്നിലെത്തിയതൊഴിച്ചാൽ, ഇനിയും ഒട്ടേറെ ചിത്രങ്ങൾ തിയേറ്റർ തുറക്കുന്നതും കാത്തിരിപ്പാണ്.
    Published by:user_57
    First published: