Usha Rani | ആരെയും മനസ്സറിഞ്ഞ് സഹായിക്കുന്ന ഉഷാറാണിയുടെ മൃതദേഹം വിട്ടുകിട്ടാൻ കമൽ ഹാസന്റെ ഇടപെടൽ

Producer Shibu G Suseelan reminisces his memories about Usha Rani and her final days | മോഹൻലാൽ, സിദ്ധിഖ്, ഇടവേള ബാബു, മണിയൻ പിള്ള രാജു, ജയറാം എന്നിവർ മുന്നോട്ടുവന്നു; ഉഷാ റാണിയുടെ മൃതദേഹം വിട്ടുകിട്ടാൻ സംഭവിച്ചകാര്യങ്ങളുമായി ഒരു കുറിപ്പ്

News18 Malayalam | news18-malayalam
Updated: June 22, 2020, 8:33 AM IST
Usha Rani | ആരെയും മനസ്സറിഞ്ഞ് സഹായിക്കുന്ന ഉഷാറാണിയുടെ മൃതദേഹം വിട്ടുകിട്ടാൻ കമൽ ഹാസന്റെ ഇടപെടൽ
ഉഷാറാണി
  • Share this:
മലയാള സിനിമയിൽ നായികയായും വില്ലത്തിയായും തിളങ്ങിയ താരമാണ് ഉഷാ റാണി. ശിവാജി ഗണേശൻ, എം.ജി.ആർ., കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ച താരം. ജൂൺ മാസത്തിന്റെ നഷ്‌ടങ്ങളിൽ ഉഷ റാണിയുടെ പേര് കൂടി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഉഷ റാണിയുടെ അന്ത്യം. 66 വയസായിരുന്നു.

ആരെയും മനസറിഞ്ഞു സഹായിക്കുന്ന ഉഷാ റാണിക്ക് അന്ത്യയാത്രയിൽ സഹായവുമായെത്തിയത് മലയാള സിനിമയുടെ പ്രിയ താരങ്ങളും ഒപ്പം അഭിനയിച്ചിട്ടുള്ള ഉലകനായകൻ കമൽ ഹാസനും. അതേപ്പറ്റി നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ എഴുതുന്നു.

ബാലതാരമായാണ് ഉഷാറാണിചേച്ചി സിനിമാരംഗത്തെത്തിയത്. വർക്കലയിലായിരുന്നു ജനനം. മുപ്പതോളം സിനിമകളിൽ ബാലതാരമായി തുടക്കം കുറിച്ച ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി വളരെയധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ദിലീപ് നായകനായ മാനത്തെകൊട്ടാരം (1995) ലൊക്കേഷൻ വച്ചാണ് ഉഷാറാണി ചേച്ചിയെ ഞാൻ പരിചയപ്പെടുന്നത്. രണ്ടു മൂന്നു സിനിമയിൽ ഞാൻ ചേച്ചിയോടൊപ്പം വർക്ക്‌ ചെയ്തു.
എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ്സിന്റെ ഉടമ ആയിരുന്നു ചേച്ചി. ഇടക്ക് വിളിക്കും, സുഖവിവരങ്ങൾ ചോദിക്കും.
അവസാനം വിളിച്ചത് ഏപ്രിൽ ആദ്യ ആഴ്ച ആയിരുന്നു.

നാന സിനിമ വരിക ഫോട്ടോ ഗ്രാഫർ ഹരി നീണ്ടകര ചേട്ടന്റെ ഒരു ഓപ്പറേഷൻ (എറണാകുളം കൃഷ്ണ ഹോസ്പിറ്റലിൽ ) സംബന്ധിച്ച് ചില കാര്യങ്ങൾ ചെയ്തു കൊടുത്തു. തുടർന്ന് ഞാൻ ഫോട്ടോഗ്രാഫർ ഗോപാലകൃഷ്ണൻ ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാറുമായി സംസാരിക്കുകയും ലോക്ക്ഡൗൺ മാറിയ ഉടനെ 25,000 രൂപ സഹായം നൽകാമെന്നും പറഞ്ഞു.

ഉഷ ചേച്ചിയുടെ മരണ വിവരം അറിഞ്ഞിട്ട് രാവിലെ ഞാൻ ഫോട്ടോഗ്രാഫർ ഗോപാലകൃഷ്ണൻ ചേട്ടനെ വിളിച്ചു.

അപ്പോഴാണ് അടുത്ത ദുഃഖ വിവരവും അറിയുന്നത് ബോഡി ആശുപത്രിയിൽ നിന്ന് വിട്ട് കിട്ടാൻ കുറച്ചു അധികം രൂപ അടക്കാൻ ഉണ്ട്.

ഈ വിവരങ്ങൾ ഞാൻ അമ്മ സംഘടനയുടെ ഭാരവാഹിയായ സിദ്ധിഖ് ഇക്കയെ അറിയിച്ചു. ഗോപാലകൃഷ്ണൻ ചേട്ടൻ ഇടവേളബാബു ചേട്ടനുമായി സംസാരിച്ചു.മോഹൻലാൽ, സിദ്ധിഖ് ഇക്ക, ഇടവേള ബാബു, മണിയൻ പിള്ള രാജു, ജയറാം എല്ലാവരും ഇടപെട്ട് കമലഹാസൻസാർ ഹോസ്പിറ്റലിൽ ബന്ധപ്പെട്ട് ബോഡി വിട്ട് കൊടുക്കാനുള്ള കാര്യങ്ങൾ ഭംഗിയായി ചെയ്തു. ഫെഫ്ക, ചലച്ചിത്രഅക്കാദമി, ചെന്നൈ നടികർ സംഘം, ബഹുമാനപ്പെട്ട കേരളസാംസ്‌കാരിക മന്ത്രി ബാലൻ എല്ലാവരും സഹായിക്കാൻ തയ്യാറായി എന്നത് ആ കുടുംബത്തിന് വലിയ അനുഗ്രഹം ആയി.

എല്ലാവർക്കും സഹായം എത്തിക്കാൻ മനസ് കാണിച്ച ചേച്ചിക്ക് അവസാനസഹായം എത്തി.

ഇക്കാര്യങ്ങൾ ഞാൻ അറിയിക്കാൻ ചെന്നൈയിൽ ഡബ്ബിങ് ആര്ടിസ്റ് ശ്രീജ ചേച്ചിയെ വിളിച്ചു പറയാൻ ശ്രമിച്ചു.

ശ്രീജ ചേച്ചി തിരിച്ചു വിളിച്ചു അപ്പോൾ ആണ് ചെന്നൈ ഉള്ളവർ പോലും ഇക്കാര്യങ്ങൾ അറിഞ്ഞത് .

ചെന്നൈ ലോക്ക് ഡൌൺ ആയതു കൊണ്ട് ഒരു പൂവ് പോലും വാങ്ങാൻ കഴിയാത്ത അവസ്ഥ ആണ് .

വർഷങ്ങൾക്ക് മുൻപ് അസുഖം വന്നു ചേച്ചി മരിച്ചു എന്നു വരെ ഉറപ്പിച്ചിരുന്നു. അന്ന് നാട്ടിൽ നിന്ന് വരെ ബന്ധുക്കൾ ചെന്നൈ എത്തിയിരുന്നു. അവിടെ നിന്ന് രക്ഷപെട്ടു ഇത്രയും കാലം ഓടി നടന്നു.

മറ്റുള്ളവരുടെ ജീവിത ബുദ്ധിമുട്ടുകളെ വളരെ ശ്രദ്ധിച്ച ഉഷറാണി ചേച്ചിയും ഈ ജൂണിൽ തന്നെ യാത്ര ആയി .ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
First published: June 22, 2020, 8:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading