• HOME
 • »
 • NEWS
 • »
 • film
 • »
 • Sachy Passes Away | പൂജ കഴിഞ്ഞു; സച്ചിയും സേതുവും ചേർന്ന് സംവിധാനം ചെയ്യാനിരുന്ന സിനിമ പക്ഷെ നടന്നില്ല

Sachy Passes Away | പൂജ കഴിഞ്ഞു; സച്ചിയും സേതുവും ചേർന്ന് സംവിധാനം ചെയ്യാനിരുന്ന സിനിമ പക്ഷെ നടന്നില്ല

Producer Shibu G Suseelan rewinds in a post why Sachy-Sethu directorial did not take off | സച്ചിയും സേതുവും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാവേണ്ടിയിരുന്നു. പക്ഷെ അങ്ങനെ ഒരു ചിത്രം സംഭവിച്ചില്ല

സച്ചി-സേതു

സച്ചി-സേതു

 • Last Updated :
 • Share this:
  സച്ചി, സേതു എന്ന് പേരുകൾ വെവ്വേറെ പറഞ്ഞാലും ഇന്നും പ്രേക്ഷകർ ചോദിക്കുക ഒരുപക്ഷെ സച്ചി-സേതുവിലെ സച്ചിയും സേതുവും അല്ലേ എന്നാവും. ഈ തിരക്കഥാകൃത്തുക്കളുടെ കൂട്ടുകെട്ട് വളരെ കുറച്ചു ചിത്രങ്ങളിലേ ഒന്നിച്ചൂവെങ്കിലും അത്രയ്ക്കും അവിസ്മരണീയമായ സിനിമാ അനുഭവങ്ങൾ ഇരുവരും ചേർന്ന് സമ്മാനിച്ചിരുന്നു. എഴുത്തിന്റെ വഴിയിൽ ഇരുവഴിപിരിഞ്ഞെങ്കിലും, ഇവർ ഒന്നിച്ച് സംവിധാനം ചെയ്യുന്ന ഒരു സിനിമ ഉണ്ടാവേണ്ടിയിരുന്നു. പക്ഷെ അങ്ങനെ ഒരു ചിത്രം സംഭവിച്ചില്ല. ആ മുഹൂർത്തങ്ങൾക്ക് സാക്ഷിയായ നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി.സുശീലൻ എഴുതുന്നു.

  Also read: Sachy | തിരമാലകൾ സമ്മാനിച്ച സംവിധായകൻ; നൊമ്പരമായി അനാർക്കലിയിലെ സച്ചിയുടെ ആദ്യ ഷോട്ട്

  വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ഞാൻ എറണാകുളത്തു
  ലിസി ഹോസ്പിറ്റലിന്റെ അടുത്ത് ഷംസു ടുറിസ്ഹോമിൽ നിൽകുമ്പോൾ ആണ് ആ ഫോൺ വന്നത്.

  ഞങ്ങൾ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയാണ് വരണം. വരാം എന്ന് ഞാൻ മറുപടി പറഞ്ഞു.

  സച്ചിയും സേതു ചേർന്ന് എഴുതി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ പൂജ. സിനിമയിൽ ഹിന്ദി നടൻ അതുൽ കുൽക്കർണി ആയിരുന്നു നായകൻ.

  സിനിമയുടെ പൂജ കൊച്ചി മറൈൻഡ്രൈവിലെ താജ് ഹോട്ടലിൽ ആയിരുന്നു നടന്നത്. അത്രക്ക് ഗംഭീരമായിരുന്നു പൂജ. സാധാരണ താജിൽ ഒന്നും ആകാലത്ത് സിനിമയുടെ പൂജ ചടങ്ങ് നടക്കാറില്ലായിരുന്നു.

  ചടങ്ങിൽ ഞാനും പങ്കെടുത്തു. ആ സിനിമ ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. അത് നന്നായി എന്ന് പിന്നെ കാലം തെളിയിച്ചു.

  പക്ഷേ സച്ചി സേതു എന്ന കൂട്ടുകാർ തളർന്നില്ല. അവർ സിനിമയിൽ എത്തിപെട്ടന്നുള്ള വഴികളിലൂടെ സഞ്ചരിച്ചു.

  2005ൽ തന്നെ ശശി അയച്ചിറ നിർമ്മിച്ച് വിജി തമ്പി സാർ സംവിധാനം ചെയ്ത 'കൃത്യം' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പൃഥ്വവിരാജിനെ പരിചയപ്പെടുകയും ചെയ്തു. ആ കൂടിക്കാഴ്ച ക്ക് ശേഷം
  2006ൽ ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി വർക്ക്‌ ചെയ്ത MA നിഷാദ് ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ #പകൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തൊടുപുഴയിൽ ഒരു ദിവസം സച്ചിയും സേതുവും എന്നെ വിളിച്ചു വഴി ചോദിച്ചിട്ട് വന്നു.

  ഉച്ചക്ക് ബ്രേക്ക്‌ ടൈം അവർ ലൊക്കേഷനിൽ എത്തി. ഇവർ കാണാൻ വന്ന വിവരം ഞാൻ പൃഥ്വിരാജിനോട് പറയുകയും, മീറ്റിംഗ് കഴിഞ്ഞു ഇറങ്ങുകയും ചെയ്തു.

  വീണ്ടും അതേ സിനിമയുടെ ലൊക്കേഷനിൽ സച്ചി -സേതു വരുകയും കുറെ നേരം ചിലവഴിക്കുകയും ചെയ്തു. തിരിച്ചു പോകാൻ ഇറങ്ങുമ്പോൾ അപ്പോൾ അന്ന് എന്നോട് പറഞ്ഞു; തത്കാലം സംവിധാനം ഇല്ല, ഇനി എഴുത്ത് മാത്രം.

  അങ്ങനെ അവർ എഴുതി. ഷാഫി സംവിധായകൻ രാജു നായകൻ. അങ്ങനെ അവർ സിനിമ തിരക്കഥാകൃത്തുക്കളായി സിനിമജീവിതം തുടങ്ങി. 'ചോക്ലേറ്റ്' എന്ന സിനിമ ഉണ്ടായി.

  വളരെ ഡിഫറെൻറ് ആയി അവർ അത് എഴുതി. ആ സിനിമ കണ്ടപ്പോഴാകും പലരും ആലോചിച്ചു കാണുക പെൺകുട്ടികളുടെ മാത്രം കോളേജിൽ ആൺകുട്ടിക്ക് പഠിക്കാൻ പറ്റുമോ എന്ന്. സിനിമ ഹിറ്റ് ആയി.

  ആദ്യ ചിത്രത്തിന്റെ നിർമ്മാതാവ് ശാന്ത മുരളി തന്നെ പൂജയിൽ മുടങ്ങിയ അവരുടെ സ്വപ്ന ചിത്രം ഒരുക്കുവാൻ കാരണമായി.
  പൃഥ്വിരാജ് നായകൻ, ജോഷി സാർ സംവിധാനം. അങ്ങനെ റോബിൻഹുഡ് യാഥാർഥ്യം ആയി. സിനിമ ഹിറ്റായി.  തുടർന്ന് മേക്കപ്പ്മാൻ, സീനിയേഴ്സ്, മമ്മൂട്ടി നായകനായ ഡബിൾസ് വരെ രണ്ടു പേരും ചേർന്ന് തിരക്കഥകൾ ഒരുക്കി.

  2012ൽ 'റൺ ബേബി റൺ' എഴുതിയത് സച്ചി തനിയെ ആണ്.

  2012ൽ തന്നെ ചേട്ടായിസ് എന്ന സിനിമ സച്ചി എഴുതി നിർമ്മിച്ച് ഷാജൂൺ കര്യാൽ സംവിധാനം ചെയ്തു.

  തുടർന്ന് 2015ൽ സച്ചി എഴുതി പൃഥ്വിരാജ്, ബിജു മേനോൻ കൂട്ടുകെട്ടിൽ
  അനാർക്കലി എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് സംവിധായകൻ എന്ന സ്വപ്നം സാക്ഷാത്കരിച്ചു.

  2017ൽ അരുൺ ഗോപി എന്ന പുതുമുഖ സംവിധായകന് വേണ്ടി 'രാമലീല' എന്ന സിനിമ എഴുതി കൊണ്ട് ദിലീപ് എന്ന നടന്റെ വേറിട്ടൊരു മുഖം ജനങ്ങളിൽ എത്തിച്ചു.

  2019ന്റെ അവസാനം മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം പൃഥ്വിരാജ് ഏറ്റെടുത്തു കൊണ്ട് സിനിമ നിർമ്മിക്കാൻ തയ്യാറായപ്പോൾ ജീൻ പോളിന് വേണ്ടി ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമ എഴുതി സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് ഈ രണ്ടു നടന്മാരുടെയും മത്സരിച്ചുള്ള അഭിനയപാടവം കാണികളിൽ എത്തിച്ചു.

  2020 ഫെബ്രുവരി 7ന് 'അയ്യപ്പനും കോശിയും' എന്ന സിനിമ റിലീസ് ആയപ്പോൾ സച്ചി എന്ന പ്രതിഭ ആദ്യാവസാനം വരെ നിറഞ്ഞു നിന്നു.

  എന്നാൽ അതിലേറെ എഴുതുവാനും സംവിധാനം ചെയ്യാനും
  സിനിമ നിർമ്മാണവും ബാക്കി വെച്ചുകൊണ്ട് സിനിമയുടെ ചരിത്രത്തിലേക്ക് പോയ്‌ മറഞ്ഞു.

  ദൈവത്തിന് സച്ചിയെ വളരെ ഇഷ്ട്ടമുള്ളത് കൊണ്ടാകും നേരത്തെ വിളിച്ചു കൊണ്ട് പോയത് എന്ന് ഞാൻ കരുതുന്നു.

  ഇനി ദാനം ചെയ്യപ്പെട്ട സച്ചിയുടെ കണ്ണുകളിലൂടെ സിനിമയെ നോക്കിക്കാണുമായിരിക്കും!
  Published by:user_57
  First published: