ജഗദീഷ് ചേട്ടന് തിരക്ക്, കുറെ സീനുകളിൽ ഞാൻ ഡ്യൂപ്പായി; ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Producer Shibu G Susheelan on playing body double to Jagadeesh | ജഗദീഷിന്റെ പിറന്നാൾ ദിനത്തിൽ ഓർമ്മകളുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി.സുശീലൻ

News18 Malayalam | news18-malayalam
Updated: June 12, 2020, 2:12 PM IST
ജഗദീഷ് ചേട്ടന് തിരക്ക്, കുറെ സീനുകളിൽ ഞാൻ ഡ്യൂപ്പായി; ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ
ജഗദീഷ്, ഷിബു
  • Share this:
നടൻ ജഗദീഷിന് ഇന്ന് 65-ാം പിറന്നാൾ. 350ൽ പരം ചിത്രങ്ങളിൽ വേഷമിട്ടു ഇന്നും മലയാളികൾക്കിടയിൽ സജീവമായി നിൽക്കുന്ന താരമാണ് ജഗദീഷ്. ഈ വേളയിൽ ജഗദീഷുമായുള്ള നല്ലോർമ്മകൾ പങ്കുവയ്ക്കുകയാണ് നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ. അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:

"ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം.ഞാൻ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ൽ ആണ് .

അതിനു ശേഷം കുറെ ചിത്രങ്ങൾ ഞാൻ ചേട്ടനോടൊപ്പം വർക്ക്‌ ചെയ്തു .
മലയാളസിനിമയിൽ ഉയർന്ന വിദ്യാഭ്യാസം ഉള്ള നടൻ ജഗദീഷ് ചേട്ടൻ ആണ്, എംകോമിനു റാങ്ക് വാങ്ങിയ ആൾ .

ബാങ്ക് ഉദ്യോഗസ്ഥൻ ആയി തുടങ്ങി പിന്നെ കോളേജിൽ അധ്യാപകൻ. അവിടെ നിന്ന് 1984ൽ മൈഡിയർ കുട്ടിച്ചാത്തനിലൂടെ നടൻ.
അതിന്റെ ഇടയിൽ അധിപൻ എന്ന സിനിമയുടെ തിരക്കഥകൃത്ത്
അങ്ങനെ പല മേഖലയിൽ. 2016ൽ നിയമസഭയിലേക്ക് മത്സരിച്ചു.

ഡയറക്ടർ താഹ സാർ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തിൽ, ഞാൻ വർക്ക്‌ ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകൾ ഞാൻ ചെയ്യേണ്ടതായി വന്നു.
ആ സമയങ്ങളിൽ ജഗദീഷ് ചേട്ടൻ വളരെ തിരക്കുള്ള നടനായിരുന്നു 

Also read: അസ്വസ്ഥതകളുണ്ട്, ഞാൻ ദേഷ്യപ്പെട്ടാൽ പോലും ഒന്നും തോന്നരുത്, ക്ഷമിച്ചേക്കണം; ആടുജീവിതത്തിനായി പൃഥ്വിരാജ് താണ്ടിയ കടമ്പകളെ പറ്റി ബ്ലെസി

സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടൻ. എല്ലാവർക്കും അതിനുള്ള മനസ്സ് കാണുകയില്ല എന്നതാണ് സത്യം .ഞാൻ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. നല്ലൊരു കുടുംബനാഥൻ.

ചേട്ടന്റെ ഭാര്യ രമ ചേച്ചി. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറൻസിക്ക് ഡിപ്പാർട്മെന്റിൽ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിങ്ങിന് കൊണ്ട് പോകാൻ നമ്മൾ സാധാരണ കാറിൽ ചെല്ലുമ്പോൾ
ചേച്ചിക്ക് പോകാൻ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും.

രണ്ടു പെൺകുട്ടികളാണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചു. മരുമകൻ IPS ഓഫീസർ ആണ്.

ജഗദീഷ് ചേട്ടൻ ഒരു സിനിമ സംവിധായകൻ എന്ന നിലയിൽ കൂടി വരണം. വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും ജന്മദിനാശംസകൾ നേരുന്നു."
First published: June 12, 2020, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading