• HOME
  • »
  • NEWS
  • »
  • film
  • »
  • 'ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയിൽ നിന്ന് മാറ്റി നിർത്തും'; പുതിയ സിനിമകൾ ചെയ്യില്ലെന്ന് നിർമാതാക്കൾ

'ശ്രീനാഥ് ഭാസിക്ക് വിലക്ക്; സിനിമയിൽ നിന്ന് മാറ്റി നിർത്തും'; പുതിയ സിനിമകൾ ചെയ്യില്ലെന്ന് നിർമാതാക്കൾ

ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി

ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി

  • Share this:
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ സിനിമാ നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചതായും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിച്ചതായും  നേതാക്കൾ വ്യക്തമാക്കി.

നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും. സിനിമാ മേഖലയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ തങ്ങളേക്കൊണ്ട് പറ്റുന്ന രീതിയിൽ നടപടിയെടുക്കുമെന്നും സംഘടന വ്യക്തമാക്കി.

ലഹരി മരുന്ന് ഉപയോഗം സിനിമയിൽ തുടരുന്നു. പൊലീസിന് സെറ്റുകളിൽ പരിശോധന നടത്താം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള പോലീസ് അന്വേഷണങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും സംഘടന വ്യക്തമാക്കി.

അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയോടും ചിത്രത്തിന്റെ നിർമാതാവിനോടും ഇന്ന് ഉച്ചയ്ക്ക് ഹാജരാകണമെന്നാണ് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

Also Read- Sreenath Bhasi| അഭിമുഖത്തിലെ ആഭാസം ലഹരി കാരണമെന്ന് സംശയം; ശ്രീനാഥ് ഭാസിയെ അടിമുടി പരിശോധിക്കും

'ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം. കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോ​ഗിച്ചോ എന്ന് പൊലീസ് പരിശോധിക്കും. ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്ക് അയച്ചു.  അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ശേഖരിച്ചിരുന്നു.

Also Read-  അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം

തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടർന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ചില അസ്വാഭാവികതകൾ കണ്ടു. ഇതേത്തുടർന്ന് അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോ​ഗിച്ചിരുന്നോ എന്ന സംശയം പൊലീസിന് തോന്നിയത്. ഇത് ദൂരീകരിക്കാനാണ് നടന്റെ രക്തസാംപിളുകൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്.
Published by:Rajesh V
First published: