നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തിയേറ്റർ മതി; മലയാള സിനിമയ്ക്ക് ഓൺലൈൻ റിലീസിന് താല്പര്യമില്ല

  തിയേറ്റർ മതി; മലയാള സിനിമയ്ക്ക് ഓൺലൈൻ റിലീസിന് താല്പര്യമില്ല

  എന്തുകൊണ്ട് ഓൺലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: സിനിമകളുടെ ഓൺലൈൻ റിലീസിനെ എതിര്‍ത്ത് മലയാള സിനിമാ നിര്‍മ്മാതാക്കൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പിൽ ഒ.ടി.ടി. റിലീസിന് താൽപര്യം പ്രകടിപ്പിച്ചത് രണ്ട് ലോ ബജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ മാത്രമാണ്. ഇക്കാര്യം ഫിലിം ചേംബറിനെയും തിയേറ്റർ ഉടമകളേയും അറിയിക്കും.

  66 നിർമ്മാതാക്കളിൽ നിന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓൺലൈൻ റിലീസിനെക്കുറിച്ചുള്ള അഭിപ്രായം തേടിയത്. സിനിമകളുടെ ഓൺലൈൻ റിലീസിന് മാനദണ്ഡങ്ങൾ  നിശ്ചയിക്കാൻ  ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ  കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്.  ഒ ടി ടി പ്ലാറ്റുഫോമിന് തടസ്സമില്ലെന്ന നിലപാടാണ് യോഗം പൊതുവിൽ എടുത്തത്. എന്നാൽ  എന്തുകൊണ്ട് ഓൺലൈൻ റിലീസിന് വിടുന്നുവെന്നു നിർമ്മാതാക്കൾ വിശദീകരിക്കണം.

  TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

  ഡിജിറ്റൽ റിലീസിന് താൽപ്പര്യമുള്ള നിർമാതാക്കൾ ജൂൺ 30ന് മുൻപായി അറിയിക്കണം എന്നും  ആവശ്യപെട്ടിരുന്നു . ഇതിലാണ് രണ്ടു ലോ ബജറ്റ് സിനിമകളുടെ നിർമ്മാതാക്കൾ മാത്രം താല്പര്യം അറിയിച്ചത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ വിജയ് ബാബു നിര്‍മ്മിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രം ഓൺലൈൻ റിലീസിന് ഒരുങ്ങിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

  First published:
  )}