#സിജോ വി. ജോൺ മലയാള ചലച്ചിത്രമായ വെള്ളത്തിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് രഞ്ജിത്ത് മണബ്രക്കാട്ട് സൈബര്‍ സെല്ലിന് പരാതി നല്കി. യുവാക്കളുടെ വലിയൊരു സംഘമാണ് വ്യാജ പതിപ്പുകള്‍ പ്രചരിപ്പിയ്ക്കുന്നത്. നിരവധി സമൂഹ മാധ്യമങ്ങളില്‍ നിന്ന് ചിത്രം തങ്ങളുടെ സൈബര്‍ ടീം നീക്കം ചെയ്യുകയാണെന്നും രഞ്ജിത് പറഞ്ഞു.
ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം 180ലധികം തിയേറ്ററുകളില്‍ ആണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ടെലിഗ്രാം അക്കൗണ്ടുകള്‍ക്ക് പുറമെ യൂട്യുബിലും സിനിമ എത്തി.
എച്ച് ഡി ക്യാളിറ്റിയുള്ള പകര്‍പ്പുകളാണ് പ്രചരിയ്ക്കുന്നത്. ജി സി സി രാജ്യങ്ങളില്‍ പലരും ഇതിനകം ചിത്രം കണ്ടു കഴിഞ്ഞതായി രഞ്ജിത് പറയുന്നു. എറണാകുളം കലൂരിലെ ഒരു ഇലക്ട്രോണിക് ഷോപ്പില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചു. ഇതിന്റെ ദ്യശ്യങ്ങള്‍ സഹിതം ലഭിച്ചു. സ്ഥാപനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്ത മലയാള ചിത്രമാണ് 'വെള്ളം'. 'ക്യാപ്റ്റന്‍' സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ - ജയസൂര്യ കുട്ടികെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 22 ആണ് റിലീസ് ചെയ്തത്.
സംയുക്താ മേനോന്, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്കര്‍, അധീഷ് ദാമോദര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
നടൻ സൂര്യ കോവിഡ് പോസിറ്റീവ്ന്യൂസ് 18 മലയാളം കോവിഡ് പോസിറ്റീവ് ഫലം വന്നതായി നടൻ സൂര്യ ട്വീറ്റ് ചെയ്തു. "ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യം മെച്ചപ്പെട്ടു വരുന്നു. ജീവിതം പഴയപടി ആയിട്ടില്ല. എന്നാൽ ഭയന്നിരിക്കാനോ മുന്നോട്ടുപോകാതിരിക്കാനോ കഴിയില്ല. എല്ലാരും ജാഗരൂഗരും സുരക്ഷിതരുമാവണം. എനിക്കൊപ്പം നിൽക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും സ്നേഹവും നന്ദിയും അറിയിച്ചുകൊള്ളുന്നു," സൂര്യ കുറിച്ചു.
ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത 'സൂരറൈ പോട്ര്' എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി സൂര്യ വേഷമിട്ടത്. മലയാള താരം അപർണ്ണ ബലമുരളിയാണ് ഈ സിനിമയിൽ നായികയായി എത്തിയത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ജീവിത കഥയിൽ നിന്നും അവലംബിച്ച ചിത്രമാണിത്. സുധാ കൊങ്ങരയാണ് സംവിധായക. വളരെയേറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ചിത്രമാണ് 'സൂരറൈ പോട്ര്'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.