JSK സിനിമ തീയറ്ററിലെത്താൻ സമവായം; ജാനകിയെ വി. ജാനകി ആക്കാമെന്ന് നിർമാതാക്കൾ
- Published by:ASHLI
- news18-malayalam
Last Updated:
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ ആക്കണമെന്നായിരുന്നു സെൻസർബോർഡിന്റെ ഒരു നിർദേശം
കൊച്ചി: ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപി ചിത്രം തീയറ്ററിലെത്താൻ ജാനകിയെ വി. ജാനകി ആക്കാമെന്ന് നിർമാതാക്കൾ. ചിത്രത്തിൽ രണ്ട് മാറ്റങ്ങൾ വരുത്താമെങ്കിൽ അനുമതി നൽകാമെന്ന സെൻസർബോർഡ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിർമാതാക്കൾ തങ്ങളുടെ തീരുമാനമറിയിച്ചത്.
ഇന്ന് ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് സെൻസർ ബോർഡ് ആവശ്യങ്ങൾ ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാനകിയെ വി. ജാനകി ആക്കാമെന്ന തീരുമാനം നിർമ്മാതാക്കൾ അറിയിച്ചത്.
സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്ന ഒരു മാറ്റം.
advertisement
ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 09, 2025 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
JSK സിനിമ തീയറ്ററിലെത്താൻ സമവായം; ജാനകിയെ വി. ജാനകി ആക്കാമെന്ന് നിർമാതാക്കൾ


