• HOME
 • »
 • NEWS
 • »
 • film
 • »
 • K.V. Thomas in cinema | മുൻ എം.പി. ഇനി മന്ത്രി; കെ.വി. തോമസ് സിനിമയിൽ മന്ത്രിയായി വേഷമിടുന്നു

K.V. Thomas in cinema | മുൻ എം.പി. ഇനി മന്ത്രി; കെ.വി. തോമസ് സിനിമയിൽ മന്ത്രിയായി വേഷമിടുന്നു

KV Thomas dons the role of a minister in new movie | കലാസാംസ്കാരിക മന്ത്രിയായി കെ.വി. തോമസ്

കെ.വി. തോമസ്

കെ.വി. തോമസ്

 • Last Updated :
 • Share this:
  മുൻ കോൺഗ്രസ് എം.പി. കെ.വി. തോമസ് ഇനി സിനിമയിൽ. ഒരു നടനെ സിനിമയ്ക്കുവേണ്ടി 46ൽ പരം രൂപമാറ്റങ്ങൾ ചെയ്തതിന് ഗിന്നസ്,  യു ആർ എഫ് വേൾഡ് റെക്കോർഡുകൾ, 42-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയ റോയ് പല്ലിശ്ശേരിയുടെ മൂന്നാമത്തെ ചിത്രമായ 'ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി' ആർ.എസ്.വി. എന്റർടൈൻമെന്റിന്റെ  ബാനറിൽ സജീർ നിർമ്മിക്കുന്നു. പ്രൊഫസർ കെ. വി. തോമസ് കലാസാംസ്കാരിക മന്ത്രിയായി വേഷമിടും. കഥാപാത്രത്തിനായി ഡബ് ചെയ്യാൻ കെ.വി. തോമസ് സ്റ്റുഡിയോയിലെത്തി.

  ഇരിങ്ങാലക്കുട, തൃശൂർ, വാടാനപ്പള്ളി, എറണാകുളം എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും വേഷമിടുന്നു.

  വർഷങ്ങൾക്ക് മുൻപ് പൂർവികർ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി. ആ കുടുംബത്തിന്റെ പ്രതികാരം വർഷങ്ങൾ കഴിഞ്ഞിട്ടും അടങ്ങാതെ തുടർന്നുകൊണ്ടിരിക്കുന്നു. ഈ പകയുടെ ഇടയിൽ നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് വന്ന കുറച്ച് ചെറുപ്പക്കാർ ഇതിനിടയിൽ പെട്ട ചക്രശ്വാസം വലിക്കുന്നു. കുറച്ചു നാടകീയ സംഭവങ്ങൾ അവിടെ അരങ്ങേറുകയാണ്. ദുഃഖവും നർമ്മവും ഇടകലർത്തിയുള്ള അവതരണമാണ് ഈ സിനിമയ്ക്ക്.  സലിംകുമാർ,  കോട്ടയം പ്രദീപ്, മജീദ്,  നന്ദകിഷോർ,  റോയി പല്ലിശ്ശേരി,  ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, സിദ്ധ രാജ്,  കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത്, ശിവദാസ് മട്ടന്നൂർ,  റോളി ബാബു, വിജു കൊടുങ്ങല്ലൂർ, ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണി മേനോൻ, മുഹമ്മദ്‌ നിലമ്പൂർ, അമീർ ഷാ, സയനൻ, പ്രേമാനന്ദ്, സതീഷ് അമ്പാടി, ശോഭൻ ദേവ്, ഗൗരി പാർവതി, രേണുക, അംബിക മോഹൻ, അമ്പിളി സുനിൽ, ഗീത വിജയൻ, മോളി കണ്ണമാലി, രഷ്‌മ, സ്റ്റെഫി, ആനീസ് അബ്രഹാം എന്നിവർ കഥാപാത്രങ്ങളായെത്തും.

  കഥ സംവിധാനം: റോയ് പല്ലിശ്ശേരി, നിർമാതാവ്: സജീർ, കഥയും സംഭാഷണവും: മീര റോയ്, ക്യാമറ: ഷാജി ജേക്കബ്, നിതിൻ കെ. രാജ്, എഡിറ്റിംഗ്: ലിൻസൺ റാഫേൽ, സംഗീതസംവിധാനം: സിനോ ആന്റണി, വരികൾ: ബെന്നി തയ്ക്കൽ, ഗായകൻ: ജാസി ഗിഫ്റ്റ്, അസോസിയേറ്റ്  ഡയറക്ടർ: പ്രദീപ്, മേക്കപ്പ്: ലാൽ കരമന, സി. മോൻ കൽപ്പറ്റ, കോസ്റ്റ്യൂം: സൈമൺ ഷിബു,  പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ,  പ്രൊഡക്ഷൻ ഡിസൈനർ: ജിജി ദേവസി, മാനേജർ: സോമൻ പെരിന്തൽമണ്ണ, ഫൈറ്റ്: ഡ്രാഗൺ ജിറോഷ്,  പി.ആർ.ഒ. എ.എസ്. ദിനേശ്, സ്റ്റിൽ: ജോഷി അറവുങ്കൽ.

  Summary: Former MP K.V. Thomas begins his acting stint in a movie. He dons the role of Cultural Affairs Minister in the film 'Oru Flashback Story'. Shooting of the movie is currently underway
  Published by:user_57
  First published: