• HOME
 • »
 • NEWS
 • »
 • film
 • »
 • പത്ത് തിരക്കഥകൾ, പത്ത് ഹ്രസ്വചിത്രങ്ങൾ; ‘ഏകാന്തവാസവും അതിജീവനവും’ പ്രോമോ പുറത്ത്

പത്ത് തിരക്കഥകൾ, പത്ത് ഹ്രസ്വചിത്രങ്ങൾ; ‘ഏകാന്തവാസവും അതിജീവനവും’ പ്രോമോ പുറത്ത്

ഹ്രസ്വചിത്രങ്ങള്‍ ജൂലൈ 9,10,11 തീയതികളിലായി അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും

മന്ത്രി പ്രോമോ വീഡിയോ റിലീസ് ചെയ്യുന്നു

മന്ത്രി പ്രോമോ വീഡിയോ റിലീസ് ചെയ്യുന്നു

 • Last Updated :
 • Share this:
  നടന്‍ സത്യന്റെ സ്മാരകമായി കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ നിര്‍മ്മിച്ച ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരവും സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം റിസര്‍ച്ച് ആന്‍റ് ആര്‍ക്കൈവ്സ് (സിഫ്ര) എന്ന ചലച്ചിത്ര ഗവേഷണ കേന്ദ്രവും സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു.

  രാവിലെ 9.30ന് അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹ്രസ്വചിത്രമേളയുടെ പ്രൊമോ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ‘ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ ഹ്രസ്വചിത്രങ്ങള്‍ യൂട്യൂബിലൂടെ റിലീസ് ചെയ്യന്നതിന്റെ മുന്നോടിയായാണ് ഈ പ്രകാശനം.

  ചലച്ചിത്ര അക്കാദമിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സചിത്രവിവരണങ്ങളടങ്ങിയ സ്മരണികയുടെ പ്രകാശനകര്‍മ്മവും മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കോവിഡിന്റെ സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങായി നൂതനപദ്ധതികള്‍ ഘട്ടം ഘട്ടമായി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

  സിനിമാ രംഗത്ത് സമഗ്രമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സിനിമയെ വ്യവസായമായി പരിഗണിച്ചുകൊണ്ട് ഉയര്‍ന്ന നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമൊരുക്കും. ഉന്നതമായ ചലച്ചിത്ര സംസ്കാരത്തിന്റെ വ്യാപനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കും.

  അന്താരാഷ്ട്ര ചലച്ചിത്രമേള കൂടുതല്‍ കാഴ്ചക്കാരിലേക്ക് എത്തുന്ന വിധം ജനകീയമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
  ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍, ട്രഷറര്‍ സന്തോഷ് ജേക്കബ് കെ. എന്നിവര്‍ പങ്കെടുത്തു.

  ഹ്രസ്വചിത്രങ്ങള്‍ ജൂലൈ 9,10,11 തീയതികളിലായി അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ (www.youtube.com/c/KeralaStateChalachitraAcademy) റിലീസ് ചെയ്യും. സെപ്റ്റംബറില്‍ നടക്കുന്ന 13ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രത്യേക പാക്കേജായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന  13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സെപ്റ്റംബറിൽ നടക്കും.

  2019 മെയ് 1 നും 2021 ഏപ്രില്‍ 30 നും ഇടയ്ക്ക് നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പരിഗണിക്കുക. ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും  വിധേയമായിയായിരിക്കും ഐ.ഡി.എസ്.എഫ്.എഫ്.കെ. സംഘടിപ്പിക്കുക.

  Summary: Minister for Cultural Affairs Saji Cherian released the promo video for 10 shortfilm produced by Kerala State Chalachitra Academy under the theme 'isolation and survival' in their Kinfra campus office. These films are slated to be released in the official Youtube channel of the Academy on three days starting from July 9.
  Published by:user_57
  First published: