നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ഫെസ്റ്റിവൽ ഹാൻഡ്ബുക്ക്, സിഗ്നേച്ചർ ഫിലിം പ്രൊപ്പോസലുകൾ ക്ഷണിച്ചു

    25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ഫെസ്റ്റിവൽ ഹാൻഡ്ബുക്ക്, സിഗ്നേച്ചർ ഫിലിം പ്രൊപ്പോസലുകൾ ക്ഷണിച്ചു

    2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള

    ഐ.എഫ്.എഫ്.കെ.

    ഐ.എഫ്.എഫ്.കെ.

    • Share this:
      തിരുവനന്തപുരം: കേരള സർക്കാരിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഹാൻഡ്ബുക്ക്, സിഗ്നേച്ചർ ഫിലിം എന്നിവ ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പ്രോപോസലുകൾ ക്ഷണിക്കുന്നു.

      പുസ്തകത്തിൻ്റെ ഉള്ളടക്കം, ലേ-ഔട്ട്, ക്രോഡീകരണം എന്നിവയാണ് ഉത്തരവാദിത്തങ്ങൾ. ടീം അംഗങ്ങളുടെ സംക്ഷിപ്തമായ വിവരണവും ബഡ്ജറ്റും ഉൾപ്പടെ 2021 ജനുവരി 10ന് വൈകിട്ട് മൂന്ന് മണിക്കകം "PROPOSAL FOR FESTIVAL HANDBOOK" എന്ന് രേഖപ്പെടുത്തിയ പ്രൊപോസൽ സമർപ്പിക്കാം.



      30 സെക്കൻഡിൽ ആവിഷ്കരിക്കാവുന്ന ആശയങ്ങൾ സിഗ്നേച്ചർ ഫിലിമിനായി ക്ഷണിക്കുന്നു. ആശയം/ സ്റ്റോറി ബോർഡ്, ബഡ്ജറ്റ് എന്നിവ വിദഗ്ദ്ധസമിതി പരിശോധിച്ച് ആശയ മേന്മയും ചെലവും കണക്കിലെടുത്ത് തെരഞ്ഞെടുക്കും. 2021 ജനുവരി 5ന് വൈകിട്ട് മൂന്ന് മണിക്കകം '25TH IFFK SIGNATURE FILM' എന്ന് രേഖപ്പെടുത്തിയ പ്രൊപോസൽ നൽകാം.

      സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്, സൈനിക് സ്കൂൾ പി. ഓ, തിരുവനന്തപുരം -695585 എന്ന വിലാസത്തിൽ സമർപ്പിക്കണം. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള. വിശദവിവരങ്ങൾക്ക് : 0471-2756622, 2755322.
      Published by:user_57
      First published:
      )}