നടിയെ ആക്രമിച്ച  കേസ്: ദിലീപിന്റെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍

Prosecution against actor Dileep in High Court | പ്രതി നിരന്തരം ഹര്‍ജികളുമായി കോടതികളില്‍  എത്തുകയാണ്. കേസ് തുടങ്ങി ഇത് മുപ്പതാമത്തെ ഹര്‍ജിയാണന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു

News18 Malayalam | news18-malayalam
Updated: January 28, 2020, 3:59 PM IST
നടിയെ ആക്രമിച്ച  കേസ്: ദിലീപിന്റെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍
ദിലീപ്
  • Share this:
നടിയെ ആക്രമിച്ച  കേസ് ദിലീപിന്റെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. വിടുതല്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിര ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയുടെ സാധുത പരിശോധിക്കണം. അപ്പീലിന്റെ സാധുതയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

പ്രതി നിരന്തരം ഹര്‍ജികളുമായി കോടതികളില്‍  എത്തുകയാണ്. കേസ് തുടങ്ങി ഇത് മുപ്പതാമത്തെ ഹര്‍ജിയാണന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അപ്പീലിന്റെ സാധുത സംബന്ധിച്ച് കോടതി നാളെ വാദം കേള്‍ക്കും.

പള്‍സര്‍ സുനിയടക്കമുള്ളവര്‍ തന്നെ  ബ്ലാക്ക്മെയില്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് ആരോപിക്കുന്ന ദിലീപ്, ബ്ലാക്ക് മെയ്‌ലിങ്ങിൽ പ്രത്യേക വിചാരണ വേണമെന്നും ഹരജിയിൽ പറയുന്നു. ഭീഷണിപ്പെടുത്തിയെന്ന കേസില്‍ താന്‍ ഇരയാണ്. എന്നാല്‍ കേസുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് താനിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളതെന്നുമാണ് ദിലീപിന്റെ വാദം.

തന്നെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് വീചാരണ കോടതിയില് വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു.  ദിലിപീന്റെ  പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കൂടി അംഗീകരിച്ച് വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു.
First published: January 28, 2020, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading