Sushant Singh Rajput | സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടം: പ്രാഥമിക റിപ്പോർട്ട് പുറത്ത്

Provisional postmortem report of Sushant Singh Rajput is out | മൂന്ന് ഡോക്‌ടർമാരുടെ സംഘമാണ് ആന്തരികാവയവ പരിശോധന നടത്തിയത്

News18 Malayalam | news18-malayalam
Updated: June 15, 2020, 2:41 PM IST
Sushant Singh Rajput | സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടം: പ്രാഥമിക റിപ്പോർട്ട് പുറത്ത്
News 18
  • Share this:
കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തൂങ്ങിയത് മൂലമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണ് അന്ത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് ആത്മഹത്യ എന്ന നിഗമനത്തിലെത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.

Also read: Sushant Singh Rajput | സുഷാന്തിന്റേത് ആത്മഹത്യ അല്ല കൊലപാതകമെന്ന് കുടുംബം; അന്വേഷണം വേണമെന്ന് ആവശ്യം

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഡോക്ടർ ആർ.എൻ. കൂപ്പർ മുനിസിപ്പൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കോവിഡ് 19 ടെസ്റ്റിന് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്‌ടർമാർ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചു.

Also read: Sushant Singh Rajput സുശാന്തിന്റെ മരണം നവംബറിൽ വിവാഹം നടക്കാനിരിക്കെയോ?

മൂന്ന് ഡോക്‌ടർമാരുടെ സംഘമാണ് ആന്തരികാവയവ പരിശോധന നടത്തിയത്.

മൃതദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബർ യൂണിറ്റ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു. പ്രചരിപ്പിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും താക്കീതുണ്ട്. ഇതുവരെ പ്രപച്ചരിപ്പിച്ച ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നും നിർദ്ദേശിക്കുന്നു.
First published: June 15, 2020, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading