നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Puneeth Rajkumar | പുനീതിന്റെ മരണം ; ഭക്ഷണമുപേക്ഷിച്ച ആരാധകന്‍ മരിച്ചു

    Puneeth Rajkumar | പുനീതിന്റെ മരണം ; ഭക്ഷണമുപേക്ഷിച്ച ആരാധകന്‍ മരിച്ചു

    പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം ഇയാള്‍ തന്റെ കൈകള്‍ ബ്ലേഡു കൊണ്ട് മുറിക്കുകയും ചെയ്തിരുന്നു

    • Share this:
      മെസൂരു: പൂനിത് രാജ്കുമാറിന്റെ(Puneeth Rajkumar )മരണത്തെ തുടര്‍ന്ന് ഭക്ഷം ഉപേക്ഷിച്ച് അരാധകന്‍ മരിച്ചു.

      മാണ്ഡ്യയ സ്വദേശിയായ കെ എം രാജുവാണ് മരിച്ചത്.പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം കഴിച്ചിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.ഡോ രാജ്കുമാര്‍ എന്ന പേരില്‍ ഒരു ഹോട്ടലും രാജുനടത്തുന്നുണ്ട്. പൂനിത് മരിച്ച വാര്‍ത്ത അറിഞ്ഞ ശേഷം ഇയാള്‍ തന്റെ കൈകള്‍ ബ്ലേഡു കൊണ്ട് മുറിക്കുകയും ചെയ്തിരുന്നു. രാജു മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു.

      ജിം പരിശീലനത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു  അദ്ദേഹത്തിന്റെ അന്ത്യം.

      ബാലതാരമായി തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 1985-ൽ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയത്. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് നേടി.

      അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി, അതിനുശേഷം അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചിരുന്നു. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ യുവരത്‌നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

      പ്രിയ ആനന്ദിനൊപ്പം ചേതൻ കുമാറിന്റെ ജെയിംസിന്റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നവംബർ 1 മുതൽ പവൻ കുമാർ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്.

      കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

      2007–08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി.

      2015ലെ 'മൈത്രി' എന്ന സിനിമയിൽ മോഹൻലാലിനൊപ്പം വേഷമിട്ടിട്ടുണ്ട്. ഇരുവരും എക്സറ്റൻഡഡ്‌ കാമിയോ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കൾ.
      Published by:Jayashankar AV
      First published:
      )}