പ്രമുഖ പഞ്ചാബി ഗായകൻ ദിൽജാൻ (31) വാഹനാപകടത്തിൽ മരിച്ചു. അമൃത്സറിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ദിൽജാൻ അമൃത്സറിൽ നിന്നും കർതർപൂരിലേക്ക് പോകുന്നതിനിടെയാണ് ദിൽജാൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തു വെച്ചു തന്നെ ദിൽജാൻ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭാര്യയും ഒരു മകളുമുണ്ട്. ഇരുവരും കാനഡയിലാണ്.
പഞ്ചാബിലെ കർതർപൂർ സ്വദേശിയാണ് ദിൽജാൻ. പഞ്ചാബിലെ യുവ ഗായകരിൽ ശ്രദ്ധേയനായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ദിൽജാൻ സഞ്ചരിച്ച കാർ കൂട്ടി ഇടിച്ചതാണെന്നാണ് വിവരം. അപകടം നടന്ന ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കാറിൽ ദിൽജാൻ തനിച്ചായിരുന്നു. അമൃത്സർ-ജലന്ധർ ജിടി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട ട്രക്കിലേക്ക് ദിൽജാന്റെ കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാർ അമിത വേഗതിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അമിതവേഗതയിലായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞതാണെന്നും റിപ്പോർട്ടുകളുണ്ട്. ദിൽജാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
യുവ ഗായകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് പഞ്ചാബി സംഗീത ലോകം. സംഗീത രംഗത്തെ നിരവധി പ്രമുഖർ ഗായകന് ആദരാഞ്ജലികൾ അർപ്പിച്ചു. 2012 ൽ ടെലിവിഷൻ റിയാലിറ്റി ആയ സുർ ക്ഷേത്രയിലെ വിജയിയായിരുന്നു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ഗായകർ പങ്കെടുത്ത മത്സരമായിരുന്നു ഇത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ദിൽജാൻ നിരവധി പഞ്ചാബി സിനിമകൾക്കു വേണ്ടിയും പാടിയിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.