Sidhu Moose Wala | പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല 30 റൗണ്ട് വെടിയേറ്റ് മരിച്ചു; സംഭവം സർക്കാർ സുരക്ഷ പിൻവലിച്ചതിനു പിന്നാലെ
Sidhu Moose Wala | പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല 30 റൗണ്ട് വെടിയേറ്റ് മരിച്ചു; സംഭവം സർക്കാർ സുരക്ഷ പിൻവലിച്ചതിനു പിന്നാലെ
Punjabi singer Sidhu Moose Wala shot dead | ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള സർക്കാർ വിഐപി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് മരണം
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല (Sidhu Moose Wala) വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ മൻസ ജില്ലയിലെ ഒരു ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. 30 റൗണ്ട് വെടിയേറ്റാണ് മരണം. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ വിഐപി സംസ്കാരത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്. അദ്ദേഹത്തിനൊപ്പം മറ്റു 423 പേരുടെയും സുരക്ഷ പിൻവലിച്ചിരുന്നു.
അജ്ഞാതരുടെ വെടിയേറ്റ മൂസേവാലയെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിലാണ് സംഭവം.
പഞ്ചാബി സംഗീതവുമായും പഞ്ചാബി സിനിമയുമായും ബന്ധപ്പെട്ടിരുന്ന പ്രശസ്ത കലാകാരനായിരുന്നു മൂസേവാല. 2017-ൽ 'സോ ഹൈ' എന്ന ഗാനത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് കുതിച്ചു. 2018-ൽ, ബിൽബോർഡ് കനേഡിയൻ ആൽബങ്ങളുടെ ചാർട്ടിൽ 66-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആൽബം. 2020-ൽ, ദ ഗാർഡിയൻ അദ്ദേഹത്തെ '2020-ലെ 50 പുതിയ കലാകാരന്മാരുടെ' പട്ടികയിൽ ഉൾപ്പെടുത്തി.
അടുത്തിടെ, കോൺഗ്രസ് ടിക്കറ്റിൽ മൻസയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം എ.എ.പി. സ്ഥാനാർത്ഥി ഡോ.വിജയ് സിംഗ്ലയോട് 63,323 വോട്ടുകൾക്ക് പരാജയപ്പെട്ടു.
കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്ത പഞ്ചാബിൽ ക്രമസമാധാനം പൂർണമായും തകർന്നുവെന്ന് ആക്രമണത്തോട് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.
Brutal murder of Sidhu Moosewala is shocking. My profound condolences to the bereaved family.
Law and order has completely collapsed in Punjab. Criminals have no fear of law. @AAPPunjab government has miserably failed. Nobody is safe in Punjab!
— Capt.Amarinder Singh (@capt_amarinder) May 29, 2022
സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്വ ആവശ്യപ്പെട്ടു.
Murder of a promising youngster Sidhu Moosewala exposes law & order situation of Punjab. CM @BhagwantMann should immediately resign as he holds charge of home department and a explanation is needed on what basis his security was withdrawn yesterday just one day before attack.
— Partap Singh Bajwa (@Partap_Sbajwa) May 29, 2022
Summary: Punjabi singer Sidhu Moose Wala was shot dead in a Punjab village on Sunday, a day after VIP security was lifted by the existing government in the state
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.