• HOME
  • »
  • NEWS
  • »
  • film
  • »
  • Jana Gana Mana | വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്നു; പുതിയ ചിത്രം "ജെജിഎം" പ്രഖ്യാപിച്ചു

Jana Gana Mana | വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ഒന്നിക്കുന്നു; പുതിയ ചിത്രം "ജെജിഎം" പ്രഖ്യാപിച്ചു

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ 2023 ഓഗസ്റ്റ് 3ന് ചിത്രം പുറത്തിറങ്ങും

  • Share this:
    ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് ദേവരകൊണ്ടയും  (Vijay Deverakonda) പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും Puri Jagannadh) ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജെജിഎം' (Jana Gana Mana) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്ത്രില്‍ വിജയ് ദേവരകൊണ്ട തന്റെ കരിയറിലെ തന്നെ പുത്തൻ  ലുക്കിലാണ് എത്തുന്നതെന്നാണ് വിവരം.

    ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായിരിക്കും 'ജെജിഎം.  മുംബൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ  അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

    'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് 'ജെജിഎം'  പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആത്യന്തിക ആക്ഷന്‍ എന്റര്‍ടെയ്‌നറായ 'ജെജിഎം' ഒരു പുത്തന്‍ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞത്.

    'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കി.  ചിത്രം എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. പുരിയുടെ  സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും അവളുടെ ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. 'ജെജിഎമ്മിലെ എന്റെ കഥാപാത്രം ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്തവിധം ഉന്മേഷദായകമാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന്  ഉറപ്പുണ്ട്' നടന്‍ വിജയ് ദേവര കൊണ്ട പറഞ്ഞു.



    ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ 2023 ഓഗസ്റ്റ് 3ന് ചിത്രം പുറത്തിറങ്ങും

    Bheeshma Parvam | ഇനി മൈക്കിളിന്റെ ആറാട്ട് ഹോട്ട്സ്റ്റാറില്‍; പുതിയ ‌ട്രെയിലർ പുറത്ത്

    മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന് (Bheeshma Parvam) മികച്ച പ്രതികണമാണ് ലഭിച്ചത്.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്ന് മുതൽ ചിത്രം ഒടിടിയൽ എത്തും ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്.

    ചിത്രത്തിന്റെ  പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഭീഷ്മപർവ്വം തിയെറ്ററുകളിൽ എത്തിയത്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'.

    അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രാരംഭ പദ്ധതി കോവിഡ് പകർച്ചവ്യാധി കാരണം വൈകിയതിനെ തുടർന്നാണ് ആരംഭിച്ചത്. മുടിയും താടിയും നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ പ്രതീക്ഷകൾ വൻതോതിൽ ഉയർന്നിരുന്നു.
    Published by:Jayashankar AV
    First published: