മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായിക രതീന (Ratheena) സംവിധാനം ചെയ്‍ത പുഴുവിന്‍റെ (Puzhu) സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. സീനുകളൊന്നും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡിന്‍റെ യു സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
READ ALSO - 10 years of Dulquer | ‘സിനിമയില്‍ ഇന്ന് എനിക്ക് പത്താം പിറന്നാള്‍’ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്ഡയറക്ട് ഒടിടി റിലീസ് ആയി ആവും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ പുഴുവില്‍ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
READ ALSO- Madhu Murder Case | മമ്മൂട്ടി നിയോഗിച്ച അഭിഭാഷകന് മുന്നിൽ പൊട്ടിക്കരഞ്ഞ് മധുവിൻ്റെ കുടുംബംചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരന്‍പ്, ധനുഷ് ചിത്രം കര്‍ണ്ണന്‍, അച്ചം യെന്‍പത് മടമയാടാ, പാവൈ കഥൈകള്‍ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.
റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ - ദീപു ജോസഫ്, സംഗീതം - ജേക്‌സ് ബിജോയ്, പ്രൊജക്ട് ഡിസൈനര്‍- എന്‍.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ ചന്ദ്രനും & എസ്. ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്. എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Oscar nomination | ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്നും 'ജയ് ഭീം', 'മരയ്ക്കാർ' ചിത്രങ്ങൾ പുറത്ത്
മികച്ച ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ സംവിധായകൻ ജ്ഞാനവേലിന്റെ (Gnanavel) നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം 'ജയ് ഭീം' (Jai Bhim), മോഹൻലാൽ (Mohanlal) നായകനായ പ്രിയദർശന്റെ (Priyadarshan) മലയാള ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham) എന്നിവയ്ക്ക് 94-ാമത് ഓസ്കർ പുരസ്‌കാരത്തിനുള്ള (94th Academy Awards) നോമിനേഷൻ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടു സിനിമകളും ഈ വർഷത്തെ അക്കാദമി അവാർഡിന് യോഗ്യമായ 276 സിനിമകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിരുന്നു.
മികച്ച ചിത്രത്തിന്റെ വിഭാഗത്തിൽ പത്ത് നോമിനികളെ പ്രഖ്യാപിച്ചു. ഇത് അവസാനമായി പ്രഖ്യാപിച്ച വിഭാഗമായിരുന്നു. ബെൽഫാസ്റ്റ്, കോഡ, ഡോണ്ട് ലുക്ക് അപ്പ്, ഡ്രൈവ് മൈ കാർ, ഡ്യൂൺ, കിംഗ് റിച്ചാർഡ്, ലൈക്കോറൈസ് പിസ്സ, നൈറ്റ്മേർ ആലി, ദ പവർ ഓഫ് ദി ഡോഗ്, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് ഈ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രങ്ങൾ. ഓസ്‌കാർ ചടങ്ങ് മാർച്ച് 27 ഞായറാഴ്ച ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കും. ചടങ്ങ് അമേരിക്കൻ നെറ്റ്‌വർക്ക് എബിസിയിലും ലോകമെമ്പാടുമുള്ള 200 ലധികം പ്രദേശങ്ങളിലും സംപ്രേക്ഷണം ചെയ്യും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.