നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'Pyaar Karona'; ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ തുടങ്ങി സൽമാൻ ഖാൻ; ആദ്യ വീഡിയോ COVID ബോധവത്കരണം തന്നെ

  'Pyaar Karona'; ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ തുടങ്ങി സൽമാൻ ഖാൻ; ആദ്യ വീഡിയോ COVID ബോധവത്കരണം തന്നെ

  പ്യാർ കരോന എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും താരം തന്നെയാണ്.

  Pyaar Karona

  Pyaar Karona

  • Share this:
   ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് ചാനലുമായി ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ. ചാനലിലെ ആദ്യ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. കോവിഡ് കാലത്ത് ജനങ്ങൾക്കായുള്ള ബോധവത്കരണ ഗാനമാണ് താരത്തിന്റെ ആദ്യ വീഡിയോ.

   വേറെയുമുണ്ട് ഇതിന് പ്രത്യേകതകൾ. പ്യാർ കരോന എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും താരം തന്നെയാണ്. കൂടാതെ ഹുസൈൻ ദലാലിനൊപ്പം സൽമാനും ചേർന്നാണ് വരികൾ തയ്യാറാക്കിയത്. സാജിദ് വാജിദാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്.

   166K സബ്സ്ക്രൈബേർസാണ് ഇതിനകം ചാനലിനുള്ളത്. ഒരു മില്യണിലധികം പേർ ഇതിനകം വീഡിയോ കണ്ടു. മികച്ച പ്രതികരണമാണ് പാട്ടിനും ചാനലിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
   You may also like:'എന്താ പെണ്ണിന് കുഴപ്പം' കൊച്ചുമിടുക്കിയുടെ ടിക് ടോക് വൈറൽ; പിന്നാലെ മന്ത്രിയുടെ അഭിനന്ദനവും [NEWS]GOOD NEWS: തലയുയർത്തി കേരളം; ഇന്ത്യയിൽ ആദ്യം; സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ലോക വൈറോളജി നെറ്റ്‌വർക്കിൽ അംഗത്വം [NEWS]ലോക്ക്ഡൗൺ കാലത്ത് മോഷ്ടാവായ 16കാരനോട് ക്ഷമിച്ച് കോടതി; മോഷണം സഹോദരനും അമ്മയ്ക്കും ഭക്ഷണത്തിനായി [NEWS]

   ശാരീരികമായി അകലാം, മാനസികമായി ഒന്നിക്കാം എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഗാനത്തിന്റെ ഓഡിയോ താരം പുറത്തുവിട്ടിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിൽ ഒരുക്കിയിരിക്കുന്ന വീഡിയോയിൽ താരത്തിന്റെ വകയായി റാപ്പും ചേർത്തിട്ടുണ്ട്.

   താരവും കുടുംബവും ലോക്ക്ഡൗണിൽ കഴിയുന്ന പൻവേലിലെ ഫാം ഹൗസിൽ വെച്ചുതന്നെയാണ് വീഡിയോയുടെ ചിത്രീകരണവും എഡിറ്റിങ്ങും എല്ലാം നടന്നത്.
   Published by:Naseeba TC
   First published:
   )}