നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • R Madhavan| മകൻ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നു; കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി മാധവൻ

  R Madhavan| മകൻ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നു; കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി മാധവൻ

  2026 ഒളിമ്പിക്സിലേക്കാണ് മാധവന്റെ മകൻ തയ്യാറെടുക്കുന്നത്

  • Share this:
   കുടുംബത്തോടൊപ്പം ദുബായിലേക്ക് (Dubai)താമസം മാറ്റിയിരിക്കുകയാണ് നടൻ മാധവൻ (R Madhavan). മകൻ വേദാന്തിന് ഒളിമ്പിക്സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്.

   ഒരു അഭിമുഖത്തിലാണ് മാധവൻ ഇക്കാര്യം പറഞ്ഞത്. നീന്തൽ താരമായ വേദാന്ത് ഇതിനകം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ പ്രധാന നീന്തൽ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം ദുബായിലേക്ക് മാറാൻ മാധവൻ തീരുമാനിച്ചത്.

   2026 ഒളിമ്പിക്സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. മുംബൈയിലെ വലിയ സ്വിമ്മിങ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കിൽ അകലെയോ ആണ്. ദുബായിൽ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാൽ മകന് വേണ്ടി താമസം മാറുകയായിരുന്നുവെന്ന് മാധവൻ.

   Also Read-AMMA| ആശാശര‌ത്തിന് തോൽവി; മണിയൻ‌പിള്ള രാജു വൈസ് പ്രസിഡന്റ്; നിവിൻപോളിയും ഹണി റോസും തോറ്റു

   ഒളിമ്പിക്സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകൻ. താനും ഭാര്യയും മകന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. നീന്തൽ മത്സരങ്ങളിലെല്ലാം വിജയിച്ച മകൻ തങ്ങളുടെ അഭിമാനമാണെന്നും മാധവൻ പറയുന്നു.
   Also Read-മകൻ അച്ഛനേക്കാൾ കേമൻ; നീന്തൽ മത്സരത്തിൽ ഏഴ് മെഡലുകൾ നേടി മാധവന്റെ മകൻ

   മകൻ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മാധവൻ തുറന്നു പറഞ്ഞു. തനിക്കോ ഭാര്യയ്ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂർണ പിന്തുണ നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്നും മാധവൻ വ്യക്തമാക്കി.

   അടുത്തിടെ ബാംഗ്ലൂരിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ നാല് വെള്ളി മെഡലും മൂന്ന് വെങ്കലമെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു.  800 മീറ്റർ ഫ്രീസ്റ്റൈൽ, 1500 ഫ്രീസ്റ്റൈൽ, 4X100 ഫ്രീസ്റ്റൈൽ റിലേ, 4X200 ഫ്രീ സ്റ്റൈൽ എന്നിവയിലാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ, 400 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിൽ വെങ്കല മെഡലും നേടി.
   Published by:Naseeba TC
   First published: