നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Shane Nigam | രചന, സംഗീത സംവിധാനം, ആലാപനം ഷെയ്ന്‍ നിഗം; ഭൂതകാലത്തിലെ ഗാനം പുറത്തിറങ്ങി

    Shane Nigam | രചന, സംഗീത സംവിധാനം, ആലാപനം ഷെയ്ന്‍ നിഗം; ഭൂതകാലത്തിലെ ഗാനം പുറത്തിറങ്ങി

    ഒരു ചിത്രത്തിനുവേണ്ടി ഷെയ്ന്‍ ആദ്യമായി സംഗീതം പകര്‍ന്ന ഗാനം മനോഹരമായ മെലഡിയാണ്

    • Share this:
      ഷെയ്ന്‍ നിഗം (Shane Nigam), രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഭൂതകാലം' (Bhoothakaalam) എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ഷെയ്ന്‍ നിഗം രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ച 'രാ താരമേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഒരു ചിത്രത്തിനുവേണ്ടി ഷെയ്ന്‍ ആദ്യമായി സംഗീതം പകര്‍ന്ന ഗാനം മനോഹരമായ മെലഡിയാണ്.

      സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      നിര്‍മ്മാണത്തിലും ഷെയ്ന്‍ നിഗത്തിന് പങ്കാളിത്തമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവന്‍ ആണ്. പ്ലാന്‍ ടി ഫിലിംസ്, ഷെയ്ന്‍ നിഗം ഫിലിംസ് എന്നീ ബാനറുകളില്‍ തെരേസ റാണി, സുനില ഹബീബ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അന്‍വര്‍ റഷീദ് ആണ്.



      രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ് എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ഷഹനാദ് ജലാല്‍, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ മനു ജഗദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എ ആര്‍ അന്‍സാര്‍, ഓഡിയോഗ്രഫി എന്‍ ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി കിഷന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

      'സ്വപ്ന ദൂരമേ '.. പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം പുറത്ത്

      പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം നല്‍കി പ്രഭാസ് (Prabhas) ചിത്രം രാധേശ്യാമിലെ (Radhe Shyam) പുതിയ ഗാനം എത്തി. ' സ്വപ്ന ദൂരമേ ' എന്ന ഗാനമാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

      Night Drive trailer | അന്ന ബെന്നും റോഷന്‍ മാത്യുവും ; ത്രില്ലടിപ്പിച്ച് നൈറ്റ് ഡ്രൈവ് ട്രെയിലര്‍

      നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പര്‍ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ജോ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയിരിക്കുന്നത്.

      Kaduva Movie | കൈമുറിഞ്ഞ ചിത്രവുമായി പൃഥ്വിരാജ് ; 'കടുവ'യിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ച് താരം

      പ്രഭാസും പൂജ ഹെഡ്‌ഗെ യും പ്രണയ ജോഡികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇരു കൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. ടി - സീരിയസിന്റെ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
      Published by:Karthika M
      First published: