ഇന്റർഫേസ് /വാർത്ത /Film / RRR Movie | രാജമൗലിയുടെ പുതുവര്‍ഷ സമ്മാനം; RRRലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

RRR Movie | രാജമൗലിയുടെ പുതുവര്‍ഷ സമ്മാനം; RRRലെ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

  • Share this:

ലോകസിനിമയില്‍ തന്നെ റെക്കോര്‍ഡുകള്‍ ഭേധിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുുക്കുന്ന ചിത്രമാണ് RRR. ജൂനിയര്‍ NTR, രാം ചരണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിലെ ശ്രദ്ധേയമായ ഒരു ഗാനം പുറത്തു വിട്ടിരിക്കുകയാണ് പുതുവര്‍ഷത്തില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

ബാഹുബലിയെ വെല്ലുന്ന RRR ട്രൈലെർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും.

റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ് RRR കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത് .

ഡിസ്ട്രിബൂഷൻ രംഗത്ത് 109 ചിത്രങ്ങൾ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ RRR മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി കണക്കാക്കുന്നുവെന്നു ഷിബു തമീൻസ് പറഞ്ഞു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

' isDesktop="true" id="493639" youtubeid="GErjBkyCAYo" category="film">

ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. കെ.കെ. സന്തില്‍കുമാര്‍ ഛായാഗ്രഹണവും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്. പി.ആർ.ഒ.- ആതിര ദിൽജിത്ത്

Also Read - കൊമുരം ഭീമനോ... രാജമൗലിയുടെ RRRലെ ഗാനം പുറത്തിറങ്ങി

First published:

Tags: Jr NTR, Ram Charan, RRR, S.S. Rajamouli