HOME » NEWS » Film » RACHANA NARAYANANKUTTY REACTS ON SEATING CONTROVERSY AFTER AMMA MEETING

നിങ്ങൾ അധിക്ഷേപിച്ചത് നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്; ഇരിപ്പിട വിവാദത്തിൽ പോസ്റ്റുമായി രചന നാരായണൻകുട്ടി

'അമ്മ' സംഘടനയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്‌ഘാടന ചടങ്ങിൽ വനിതാ അംഗങ്ങൾക്ക്‌ ഇരിപ്പിടം നൽകിയില്ല എന്ന വിവാദത്തിൽ പ്രതികരണവുമായി രചന നാരായണൻകുട്ടി

News18 Malayalam | news18-malayalam
Updated: February 9, 2021, 3:26 PM IST
നിങ്ങൾ അധിക്ഷേപിച്ചത് നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്;  ഇരിപ്പിട വിവാദത്തിൽ പോസ്റ്റുമായി രചന നാരായണൻകുട്ടി
രചന നാരായണൻകുട്ടി
  • Share this:
താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്‌ഘാടന ചടങ്ങിൽ വനിതാ അംഗങ്ങൾക്ക്‌ ഇരിപ്പിടം നൽകിയില്ല എന്ന വിവാദത്തിൽ പ്രതികരണവുമായി രചന നാരായണൻകുട്ടി. അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് രചന. രചനയുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ:

ചിലർ അങ്ങനെ ആണ്

ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...

ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏼

സ്നേഹം
രചന നാരായണൻകുട്ടിഅഞ്ച് നിലയിൽ 'അമ്മ' സംഘടനയ്ക്ക് ആസ്ഥാന മന്ദിരം

2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. സംഘടനയുടെ യോഗങ്ങള്‍ക്ക് ഇനി വേദിയാവുക പുതിയ ആസ്ഥാന മന്ദിരം ആയിരിക്കും.

1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിർന്ന നടനായിരുന്ന തിക്കുറുശി സുകുമാരൻ നായരുടെ അധ്യക്ഷതയിൽ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്(അമ്മ) എന്ന കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചത്. അമ്മയുടെ ചുവട് പിടിച്ചാണ് പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകൾക്ക് രൂപംനൽകിയത്.നിലവിൽ അമ്മയുടെ ഓഫീസ് തിരുവവന്തപുരത്താണ് പ്രവർത്തിക്കുന്നതെങ്കിലും സംഘടനയുടെ സുപ്രധാന മീറ്റിറ്റംഗികളെല്ലാം കൊച്ചിലാണ് നടക്കാറുള്ളത്. സംഘടനയ്ക്ക് പുതിയ ആസ്ഥാന മന്ദിരം വരുന്നതോടെ അമ്മയുടെ മീറ്റിംഗുകൾ ഇവിടെയായിരിക്കും ചേരുന്നത്. കലൂരിലെ ദേശാഭിമാനി റോഡിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാന ഓഫീസ് മന്ദിരത്തിന് 5 നിലകളാണുള്ളത്.

2019 നവംബർ 20നാണ് മന്ദിരത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്. 2020 ഒക്ടോബരിൽ ഉദ്ഘാടനം നിര്‍വ്വഹിക്കാനിരിക്കുകയായിരുന്നു. കോവിഡ് ഭീതിയിലാണ് ചടങ്ങ് ഫെബ്രുവരിയിലേക്ക് മാറ്റിവെച്ചത്.

മന്ദിരത്തിലെ സൗകര്യങ്ങൾ ഇങ്ങനെ:

ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ ഏരിയയും സന്ദർശകർക്കായി പ്രത്യേക ഇരിപ്പിടവും. മലയാളത്തിലെ മൺമറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷ് ആണ് ഇവിടുത്തെ ആകർഷണം. ഓഫീസ് ജീവനക്കാർക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹൻലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികൾ. ചെറിയൊരു ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കുള്ള മുറിയും ഈ നിലയിലുണ്ട്.

അമ്മയുടെ സംഘടനാ യോഗങ്ങൾ നടക്കുന്ന കോൺഫറൻസ് ഹാളാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. 300ഓളം ഇരിപ്പിടങ്ങൾ ഇവിടെ ക്രമീകരിക്കാം. ഇതുവരെ ഹോട്ടലുകളിൽ നടത്തിയിരുന്ന അമ്മ ജനറൽ ബോഡി യോഗങ്ങളും ഇനി മുതൽ ഇവിടെ ആയിരിക്കും. മൂന്നാം നിലയിൽ മാധ്യമ സമ്മേളനങ്ങൾ വിളിച്ച് ചേർക്കാനുള്ള ഹാളാണ്. നാലാം നിലയിൽ അംഗങ്ങൾക്ക് എഴുത്തുകാരുമായോ സംവിധായകരുമായോ കൂടിക്കാഴ്ച നടത്താനുള്ള ക്യാബിനുകളാണ്. അഞ്ചാം നിലയിൽ വിശാലമായ കഫറ്റേരിയ ഉണ്ട്
Published by: user_57
First published: February 9, 2021, 3:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories