നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കവി റഫീഖ് അഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ അഞ്ച് സംഗീതസംവിധായകർ

  കവി റഫീഖ് അഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ അഞ്ച് സംഗീതസംവിധായകർ

  Rafeeq Ahamed to write screenplay for a Malayalam movie | പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജി ബാൽ, മോഹൻ സിതാര, ഗോപി സുന്ദർ, രതീഷ് വേഗ തുടങ്ങിയവർ സിനിമയ്ക്കായി ഗാനങ്ങളൊരുക്കും

  റഫീഖ് അഹമ്മദ്

  റഫീഖ് അഹമ്മദ്

  • Share this:
   കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് (Rafeeq Ahamed) ആദ്യമായി തിരക്കഥയെഴുതുന്നു. സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജി ബാൽ, മോഹൻ സിതാര, ഗോപി സുന്ദർ, രതീഷ് വേഗ തുടങ്ങിയവർ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നതും ആദ്യമായിട്ടാണ്.

   വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്, ഒക്ടോബർ 24ന് ഞായറാഴ്ച വൈകിട്ട് ആറ് മണിയ്ക്ക് മലയാളത്തിലെ മുൻനിര നടന്മാർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ചുകൊണ്ട് റിലീസ് ചെയ്യുന്നു.

   മലയാണ്മയുടെ സൗന്ദര്യം, ഒരു പ്രണയ കവിത പോലെ ദ്യശൃവൽക്കരിക്കുന്ന ഹൃദയഹാരിയായ ഈ ചിത്രം ഡിസംബർ ആദ്യവാരം ഡൽഹിയിൽ ആരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.   Also read: എ.ആർ. റഹ്മാന്റെ 'പരം സുന്ദരി' ഉൾപ്പെടെയുള്ള 'മിമി'യിലെ ഗാനങ്ങൾ ഗ്രാമി പുരസ്കാരങ്ങൾക്കായി സമർപ്പിച്ചു

   സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഹിന്ദി ചിത്രം 'മിമിയിലെ' ട്രാക്ക് 64-ാമത് ഗ്രാമി അവാർഡുകൾക്ക് സമർപ്പിച്ചതായി പ്രഖ്യാപിച്ചു. കൃതി സനോൺ, പങ്കജ് ത്രിപാഠി, സായ് തംഹങ്കർ, മനോജ് പഹ്വ, സുപ്രിയ പഥക്, എവ്ലിൻ എഡ്വേർഡ്സ്, ഐഡൻ വൈറ്റോക്ക്, ജേക്കബ് സ്മിത്ത് എന്നിവർ അഭിനയിച്ച, ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത മിമി ആരാധകർക്കിടെ പ്രിയമേറിയ ചിത്രമാണ്.

   രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗ്രാമി അവാർഡുകൾ, ഒരു ബാഫ്‌ട അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ്, കൂടാതെ നിരവധി ഇന്ത്യൻ അംഗീകാരങ്ങൾ എന്നിവയ്ക്ക് അർഹനായ എ.ആർ. റഹ്മാൻ ഈ സന്തോഷകരമായ വാർത്ത ട്വിറ്ററിൽ ആരാധകരുമായി പങ്കിടുകയും ചെയ്തു.

   'വിഷ്വൽ മീഡിയയ്ക്കായുള്ള എന്റെ 'മിമി' ശബ്‌ദട്രാക്ക് 64-ാമത് ഗ്രാമി അവാർഡിന് സമർപ്പിച്ചിരിക്കുന്നു' ചിത്രത്തിൽ നായികയായി അഭിനയിച്ച കൃതിയും റഹ്മാന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 'വൗ!!! അഭിനന്ദനങ്ങൾ സർ! ' അവർ കുറിച്ചു.

   Also read: തിങ്കളാഴ്ച തിയേറ്ററുകൾ തുറന്നാലും സിനിമകളുടെ റിലീസ് വൈകും

   തിരുവനന്തപുരം: ഒക്ടോബർ 25ന് കേരളത്തിലെ തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മലയാള സിനിമകളുടെ റിലീസ് ഇനിയും വൈകുമെന്ന് സൂചന. ഒക്ടോബർ 22 വെള്ളിയാഴ്ച മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുമായി ചർച്ച നടത്തും. ഈ ഘട്ടത്തിലാണ് തിയേറ്റർ ഉടമകൾ നിലപാട് കടുപ്പിച്ചത്.

   തിങ്കളാഴ്ച മുതലാണ് തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചപ്പോൾ തന്നെ വളരെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ തിയേറ്റർ ഉടമകൾ മുന്നോട്ടുവച്ചിരുന്നു.

   വൈദ്യുതി ഫിക്സഡ് ചാർജ് 50 ശതമാനമായി കുറയ്ക്കുക, വിനോദ നികുതി ഒഴിവാക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് തിയറ്ററുടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇതിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സിനിമകളുടെ റിലീസ് നീട്ടിയത്.
   Published by:user_57
   First published:
   )}