• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

'ആടി വാ കാറ്റേ, പാടി വാ കാറ്റേ' - ആലീസ് ടീച്ചറും രവിയും വീണ്ടും കണ്ടുമുട്ടി

news18india
Updated: July 19, 2018, 8:07 PM IST
'ആടി വാ കാറ്റേ, പാടി വാ കാറ്റേ' - ആലീസ് ടീച്ചറും രവിയും വീണ്ടും കണ്ടുമുട്ടി
news18india
Updated: July 19, 2018, 8:07 PM IST
ഹൈദരാബാദ്: പുതിയ സിനിമകളുടെ തിരക്കുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് നടൻ റഹ്മാൻ ഇപ്പോൾ ഉള്ളത്. എന്നാൽ, തിരക്കേറിയ ജോലിക്കിടെ വീണുകിട്ടുന്ന വിലപ്പെട്ട സമയങ്ങളിൽ പഴയ ബന്ധങ്ങൾ പുതുക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞദിവസം ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് സമയം കിട്ടിയപ്പോൾ ആദ്യസിനിമയിലെ നായികയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ റഹ്മാൻ സമയം കണ്ടെത്തി. സുഹാസിനി മണിരത്നത്തിന് ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ തന്‍റെ ഫേസ്ബുക്കിൽ റഹ്മാൻ ആരാധകർക്കായി പങ്കുവെച്ചു.

റഹ്മാന്‍റെ ആദ്യ മലയാളചിത്രമായ 'കൂടെവിടെ'യിൽ സുഹാസിനി ആയിരുന്നു നായിക. പത്മരാജൻ സംവിധാനം ചെയ്ത് പ്രേം പ്രകാശ് നിർമാതാവായ ചിത്രം 1983ലാണ് പുറത്തിറങ്ങിയത്. ഊട്ടിയിലെ ഒരു ബോർഡിങ് സ്കൂളിലെ അധ്യാപികയായ ആലീസും (സുഹാസിനി) അവിടെ വിദ്യാർഥിയായി എത്തുന്ന രവി (റഹ്മാൻ) യും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ ബന്ധത്തെ സംശയത്തോടെ നോക്കുന്ന ആലീസിന്‍റെ കാമുകൻ തോമസിന്‍റെ വേഷത്തിൽ മമ്മൂട്ടിയാണ് ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ മനപൂർവം അല്ലെങ്കിലും തോമസിന്‍റെ വാഹനമിടിച്ച് രവി കൊല്ലപ്പെടുകയാണ്.


Loading...

ഏതായാലും സുഹാസിനിയെ കാണാൻ എത്തുന്നതിനു മുമ്പ് റഹ്മാൻ മമ്മൂട്ടിയെ കണ്ടിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത സിനിമകളുടെ ചിത്രീകരണത്തിനായി ഹൈദരാബാദിൽ എത്തിയ ഇരുവരും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്.



ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ‘യാത്ര’യുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ഹൈദരാബാദിൽ എത്തിയിരിക്കുന്നത്. 900 കിലോ മീറ്റർ പെർ ഹവർ, സെവൻ എന്നീ രണ്ട് തെലുങ്ക് സിനിമകൾക്ക് വേണ്ടിയാണ് റഹ്മാൻ ഹൈദരാബാദിൽ എത്തിയത്.

First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍