• HOME
 • »
 • NEWS
 • »
 • film
 • »
 • Rahul Easwar | അപകീർത്തിപ്പെടുത്തൽ; കുഞ്ചാക്കോ ബോബൻ സിനിമയ്‌ക്കെതിരെ രാഹുൽ ഈശ്വർ

Rahul Easwar | അപകീർത്തിപ്പെടുത്തൽ; കുഞ്ചാക്കോ ബോബൻ സിനിമയ്‌ക്കെതിരെ രാഹുൽ ഈശ്വർ

കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും എന്ന് രാഹുൽ ഈശ്വർ. സിനിമയിലെ രംഗം ഉൾപ്പെടെ രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു

രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ

 • Last Updated :
 • Share this:
  കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ചിത്രം മോഹൻകുമാർ ഫാൻസിൽ തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് കേസ് നൽകാനൊരുങ്ങി രാഹുൽ ഈശ്വർ. ഒരു ചാനൽ ചർച്ചയ്‌ക്കിടെയുള്ള രാഹുലിന്റെ രംഗം സിനിമയിൽ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് പരാതി നൽകുന്നത് എന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി.

  "ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയ്ക്കെതിരെ, ഡയറക്ടർ ജിസ് ജോയ്, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു
  വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499, 500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും," രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.  റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന യുവ ഗായകന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്റേത്.

  ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേം പ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലി ഈ ചിത്രത്തില്‍ അതിഥി വേഷത്തിൽ എത്തും.

  കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ സിനിമയിൽ പ്രശസ്തിയിലേക്കുയരാൻ കഴിയാതെ പോയൊരു നടന്റെ വേഷമാണ് നടൻ സിദ്ധിഖ് അവതരിപ്പിക്കുന്നത്.

  മുൻനിര നായകന്മാരുടെ വരവോടു കൂടി 28 സിനിമകളിൽ നായക വേഷം ചെയ്ത നടൻ പിന്തള്ളപ്പെട്ടു പോയതിന്റെ കഥ നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന്റെ വോയിസ് ഓവറിലൂടെ പറയുന്നുണ്ട്.

  ജിസ് ജോയ് ആണ് തിരക്കഥയും സംവിധാനവും. ബോബി സഞ്ജയ്മാരുടേതാണ് കഥ. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മാണം. സംഗീതം: പ്രിൻസ് ജോർജ്. പശ്ചാത്തല സംഗീതം: വില്യൻ ഫ്രാൻസിസ്.

  ഇതിലെ ടീസറുകൾ ശ്രദ്ധ നേടിയിരുന്നു. നല്ലവനായ ഉണ്ണിക്കു ശേഷം ചുറുചുറുക്കുള്ള സജിമോനായി പിഷാരടി വീണ്ടും വെള്ളിത്തിരയിലെത്തിയ ചിത്രമാണ് ഇത്. ഒരു ടീസർ മുഴുവൻ ഈ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ ആയിരുന്നു.

  ശേഷമിറങ്ങിയ ടീസറിൽ ചാക്കോച്ചന് തന്നെ സെൽഫ് ട്രോൾ കിട്ടി. തനിക്കും പ്രേം നസീറിനും മാത്രം ബെൻസ് ഉണ്ടായിരുന്ന നാളുകളിൽ സ്വന്തമാക്കിയ കാറിന്റെ ഉടമയായാണ് സിദ്ധിഖ് ഈ ടീസറിൽ സ്വയം വിശേഷിപ്പിക്കുന്നത്. 'കുഞ്ചാക്കോ മുതലാളി ചോദിച്ചിട്ടുപോലും ഈ വണ്ടി കൊടുത്തിട്ടില്ല' എന്ന് സിദ്ധിഖ് ചാക്കോച്ചനോട് പറയുന്ന ടീസറും മണിക്കൂറുകൾ കൊണ്ട് ഹിറ്റ് അടിച്ചിരുന്നു. അതുപോലെ തന്നെ സിനിമയും ഒരു ഹിറ്റാവും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

  പക്ഷെ ഇവിടെയെങ്ങും ഇപ്പോൾ പരാതിയിൽപ്പറയുന്ന രംഗം ഉൾപ്പെട്ടിരുന്നില്ല.

  Summary: Activist Rahul Easwar is taking legal recourse on Kunchacko Boban movie Mohankumar Fans for a scene involving his part in a channel debate
  Published by:user_57
  First published: