നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സ്‌ക്രീനിന് മുന്നിലും പിന്നിലും ആത്മവിശ്വാസം തരുന്ന വ്യക്തിത്വം; ജൂനിയർ എൻടിആറിനെ പറ്റി രാജമൗലിയും അണിയറക്കാരും

  സ്‌ക്രീനിന് മുന്നിലും പിന്നിലും ആത്മവിശ്വാസം തരുന്ന വ്യക്തിത്വം; ജൂനിയർ എൻടിആറിനെ പറ്റി രാജമൗലിയും അണിയറക്കാരും

  രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആറിൽ ജൂനിയർ എൻടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

  ജൂനിയർ എൻ.ടി.ആർ.

  ജൂനിയർ എൻ.ടി.ആർ.

  • Share this:
   തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആറിന് ജന്മദിനാശംസ അറിയിച്ച് സംവിധായകൻ രാജമൌലിയും അണിയറക്കാരും. ആർആർആർ ടീമിൻ്റെ പിറന്നാൾ സമ്മാനം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻടിആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്.   'ഞങ്ങളുടെ കോമരം ഭീമിന് ആശംസകൾ' എന്ന ആശംസയാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. താങ്കളുടെ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലുമുള്ള എനർജിയാണ് ടീമിനെ ഉഷാറാക്കി നിർത്തുന്നതെന്നും അണിയറപ്രവർത്തകർ ആശംസയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. എൻടിആറുമായി ചേർന്ന് ഞങ്ങളൊരുക്കിയ സംഗതി പുറത്ത് വിടാനായി ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ എന്നും കുറിച്ചിരിക്കുന്നു. അത് തരംഗം സൃഷ്ടിക്കുമെന്നും അണിയറക്കാർ പറയുന്നു.

   Published by:user_57
   First published:
   )}