RRR | കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ രാജമൗലി ചിത്രം 'ആര് ആര് ആര്' മാര്‍ച്ച് 18ന് പ്രദർശനത്തിനെത്തും; അല്ലാത്തപക്ഷം ഏപ്രില്‍ 28ന്
RRR | കോവിഡ് സാഹചര്യം മെച്ചപ്പെട്ടാല്‍ രാജമൗലി ചിത്രം 'ആര് ആര് ആര്' മാര്‍ച്ച് 18ന് പ്രദർശനത്തിനെത്തും; അല്ലാത്തപക്ഷം ഏപ്രില്‍ 28ന്
2022 ന്റെ തുടക്കത്തില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്തുടനീളം കോവിഡ് കേസുകളിൽ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിൽ റിലീസ് നീട്ടിവെയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
എസ് എസ് രാജമൗലിയുടെ (SS Rajamouli), സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിരീഡ് ആക്ഷന്‍ ചിത്രമാണ് 'റൈസ് റോര്‍ റിവോള്‍ട്ട്' (RRR). ചിത്രം മാര്‍ച്ച് 18ന് തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ജനുവരി 21ന് അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസ് (Movie Release) ഒരിക്കല്‍ കൂടി മാറ്റിയിരിക്കുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം ഏപ്രില്‍ 28ന് പ്രദർശനത്തിനെത്തും എന്നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നത്.
"രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുകയും എല്ലാ തിയേറ്ററുകളും മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ ചിത്രം 2022 മാര്‍ച്ച് 18 ന് തന്നെ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. അല്ലാത്തപക്ഷം, 'ആര്‍ആര്‍ആര്‍' സിനിമ 2022 ഏപ്രില്‍ 28 ന് റിലീസ് ചെയ്യും", ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
ദക്ഷിണേന്ത്യന്‍ താരങ്ങളായ രാം ചരണും എന്‍ ടി രാമറാവു ജൂനിയറും ഒന്നിക്കുന്ന തെലുഗു ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി എന്റര്ടൈന്മെന്റ്സാണ്. 2022 ന്റെ തുടക്കത്തില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും രാജ്യത്തുടനീളം കോവിഡ് കേസുകളിൽ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിൽ റിലീസ് നീട്ടിവെയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള പ്രൊമോഷന് പ്രവര്‍ത്തനങ്ങള്‍ക്ക് ടീം തുടക്കമിട്ടിരുന്നു. കോവിഡ് മഹാമാരി കാരണം ഒന്നിലധികം തവണയാണ് 'ആർആർആർ' റിലീസ് നീട്ടിവെച്ചത്.
ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ രണ്ട് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു (ചരണ്‍), കുമ്രം ഭീം (എന്‍ടിആര്‍ ജൂനിയര്‍) എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 'ആര്‍ആര്‍ആര്‍' പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കുമ്രം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവര്‍.
450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തില്‍ കുമാറും നിര്‍വഹിക്കുന്നു.
ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ ഭട്ട് അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.